ഫസല്‍ വധക്കേസില്‍ വീണ്ടും ട്വിസ്റ്റ്; കൊലപാതകക്കുറ്റം എടുക്കാന്‍ ക്രൂരമായി തല്ലി; ഭാര്യയ്ക്കു പണവും ജോലിയും വാഗ്ദാനം ചെയ്തു; കുറ്റസമ്മതമൊഴി നിഷേധിച്ച് സുബീഷിന്റെ വാര്‍ത്താ സമ്മേളനം

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന കുറ്റസമ്മതമൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ്. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്നാണ് താന്‍ അത്തരത്തില്‍ മൊഴി നല്‍കിയതെന്നും ആര്‍എസ്എസിന് കൊലപാതകത്തില്‍ പങ്കില്ലെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുബീഷ് വെളിപ്പെടുത്തുകയായിരുന്നു. കുടുംബത്തെയടക്കം കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചത്. പണവും ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനവും ചെയ്തു. പൊലീസ് മര്‍ദനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേട്ടിനോടും പറഞ്ഞിട്ടുണ്ട്. ഇതിന് രേഖയുണ്ടെന്നും സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താനടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്ന് സുബീഷ് ലോക്കല്‍ പൊലീസിനു ക്യാമറയ്ക്കു മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റ ദൃശ്യങ്ങള്‍ ഇന്നലെയും ടെലിഫോണ്‍ സംഭാഷണം ഇന്നും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സുബീഷ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ദൃശ്യത്തിലുള്ളത് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച കാര്യങ്ങളാണെന്നും, ഫോണ്‍ സംഭാഷണത്തിലുള്ളത് തന്റെ ശബ്ദമല്ലെന്നും സുബീഷ് പറഞ്ഞു. ഫസലിനെ നേരിട്ടു കണ്ടിട്ടില്ലെന്നും, അയാളെ അറിയില്ലെന്നും…

Read More