മിമിക്രി രംഗത്ത് നിന്നും എത്തി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലൂടെ ആയിരുന്നു സുബി സുരേഷ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയത്. ഇപ്പോള്‍ അവതാരകയും നടിയുമായി തിളങ്ങുന്ന താരം കോമഡി റോളുകളാണ് സിനിമ കൂടുതലായി ചെയ്തിട്ടുള്ളത്. മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെ തന്നെയാണ് സുബിയും എത്തിയത്. എന്നാല്‍ 38 വയസ്സായിട്ടും ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല.വിവാഹം എന്താ വൈകുന്നതെന്ന് സുബിയുടെ ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ല്ലൊം സുബി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ സുബിയുടെ പോസ്റ്റുകള്‍ക്കു താഴെ പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. അവര്‍ക്കൊക്കെ സുബി ചുട്ട മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ നടി മഞ്ജു പിള്ളയുടെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് സുബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ…
Read MoreTag: SUBI SURESH
ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല എതിര്‍പ്പുമില്ല ! ഫെമിനിസം എന്താണെന്ന അറിവു പോലുമില്ലെന്ന് സുബി സുരേഷ്….
‘ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് നടി സുബി സുരേഷ് പുലിവാലു പിടിച്ചിരുന്നു. ഫോട്ടോക്ക് താഴെ മോശം കമന്റുകളുമായി നിരവധി പേര്‍ എത്തിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി സുബി സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പതരത്തിലാണ് വ്യാഖ്യാനിച്ചതെന്ന് സുബി സുരേഷ് കുറിച്ചു. എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും സുബി കുറിച്ചു. ഒരു ചാനലിന്റെ പരിപാടിയില്‍ അതിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സുബി സുരേഷ് പങ്കുവെച്ചത്. പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള…
Read Moreചൊറിച്ചിലുണ്ടെങ്കില്‍ നിന്റെ തന്തയോടു പോയി പറയെടാ ! തെറി കമന്റിട്ടവന്റെ കിളിപോകുന്ന മറുപടിയുമായി സുബി സുരേഷ്…
സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമണങ്ങള്‍ സമൂഹത്തില്‍ കൂടിവരുമ്പോള്‍ സമൂഹത്തിന്റെ ഇന്റര്‍നെറ്റ് വേര്‍ഷനായ സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോളും, അഭിപ്രായം രേഖപ്പെടുത്തുമ്പോളും അസഭ്യകമന്റുകളാണ് പലരും സ്ത്രീകള്‍ക്കെതിരേ പോസ്റ്റ് ചെയ്യുന്നത്. അത് ചലച്ചിത്ര നടിയോ, സെലിബ്രിറ്റിയോ ആയാല്‍ അതിന്റെ അളവ് കൂടുകയാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരത്തില്‍ സ്ഥിരമായ മോശം പദപ്രയോഗം പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്ന വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മാതൃകയായിരിക്കുകയാണ് നടി സുബി സുരേഷ്. മലയാളം മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സുബി സുരേഷ്. ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന താരം കൂടിയാണ്. അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെറി കമന്റ് ചെയ്ത ആളെ നടി തുറന്നു കാട്ടിയത്. ഇയാളുടെ പ്രൊഫേല്‍ പിക്ചറും, സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് സുബി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി തന്റെ പോസ്റ്റിന് താഴെ…
Read Moreമറ്റൊരു വിവാഹം ചെയ്‌തെങ്കിലും അദ്ദേഹം ഇന്നും സുഹൃത്ത് ! തന്റെ സ്വകാര്യജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞ് സുബി സുരേഷ്…
അവതാരകയായും നടിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചയാണ് സുബി സുരേഷ്. പ്രായം 38 ആയെങ്കിലും സുബി ഇതുവരെ വിവാഹിതയായിട്ടില്ല. പുരുഷഹാസ്യ താരങ്ങളെവരെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടിയാണ് സുബി. കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി രംഗത്തെത്തുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയായിരുന്നു സുബി കാമറയ്ക്കു മുമ്പിലെത്തിപ്പെട്ടത്. പിന്നാലെ സിനിമയില്‍ നിന്നുമെല്ലാം നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിപ്പട്ടാളം എന്ന പേരില്‍ കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയുമായി മലയാളികളുടെ മനംകവര്‍ന്നു. അതേസമയം താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ആളുകള്‍ നിരന്തരം സുബിയോടു ചോദിക്കുന്നുണ്ട്. വയസ്സ് ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സുബി എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം…
Read More