ഓഹരിവിപണിയില്‍ ഒരൊറ്റ ദിവസം ഉണ്ടായ ഇടിവില്‍ തകര്‍ന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ അതിസമ്പന്നര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ നേരിയ മുന്‍തൂക്കം അദാനിയ്ക്കാണ് എന്നുള്ളതാണ്. ഫോര്‍ബ്‌സിന്റെ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അദാനിക്ക് 9,010 കോടി ഡോളര്‍ ആസ്തിയാണ് ഉള്ളത്. ഇതോടെ ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായിരിക്കുകയാണ് അദാനി. അംബാനിയുടെ ആസ്തി 9,000 കോടി ഡോളറാണ്. ഇതോടെ ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം 12 ആയി.
Read More