ലോകത്തെ ആകമാനം ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നെതിരേ സകല ശക്തിയുമെടുത്ത് ലോക ജനത പോരാടുമ്പോള്‍ ഇതിനു വിഘാതമാവുന്ന പ്രവൃത്തികളുമായി ഒരു കൂട്ടം ആളുകളും ഇറങ്ങിയിട്ടുണ്ട്. 1.37 ലക്ഷം രൂപ വിലവരുന്ന പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ കാലിഫോര്‍ണിയ സ്വദേശിനിയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം ഉണ്ടായത്. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില്‍ നിന്ന് പോലീസിന് ഫോണ്‍ വിളി എത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് എത്തി. ഉപഭോക്താവ് സൂപ്പര്‍മാര്‍ക്കറ്റിലെ ഫാന്‍സി ആഭരണങ്ങള്‍ കയ്യില്‍ അണിഞ്ഞെന്നും ആഭരണങ്ങള്‍ നക്കിയെന്നും സ്റ്റോറിലെ ജീവനക്കാരന് പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന്‍ ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്‍ട്ടില്‍ നിറയെ ശേഖരിച്ചതിനാല്‍ അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു. പോലീസ് എത്തുമ്പോള്‍ പ്രതിയായ…
Read More