വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂര്‍ പോലീസ്. അന്വേഷണം കാരിയര്‍മാരില്‍ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വന്‍സംഘത്തിന്റെ തലവനുള്പ്പെടെയുള്ളവര് പിടിയിലായത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എംഡിഎംഎ അടക്കം പിടികൂടി. എന്നാല്‍ ഇവരുടെയെല്ലാം തലവന്‍ കെന്‍ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പോലീസ് അയാള്‍ക്കായി വലവിരിച്ചു. കെന്‍ എന്ന പേരല്ലാതെ ഇയാളെക്കുറിച്ച് മറ്റൊരു വിവരവും പൊലീസിന് ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി…
Read MoreTag: sudan
വ്യഭിചാരക്കുറ്റം ചുമത്തപ്പെട്ട 20കാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ച് കോടതി ! രാജ്യാന്തര നിയമത്തിന്റെ ഗുരുതര ലംഘനം…
ലോകം എത്ര പുരോഗമിച്ചാലും പ്രാകൃത നിയമങ്ങള്‍ നില നില്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്. മിക്കവാറും സ്ത്രീകളാണ് ഇത്തരം നിയമങ്ങളുടെ ഇരകളാവുക. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം പ്രാകൃത ശിക്ഷാവിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ജനാധിപത്യ ഭരണകൂടങ്ങളും ഇത്തരം അപരിഷ്കൃത ശിക്ഷാരീതികള്‍ പിന്തുടരുന്നുവെന്നുള്ളതാണ് ദുഃഖകരം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം.…
Read Moreഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്‍; ചിത്രങ്ങള്‍ ലോകത്തെ കരയിപ്പിക്കുന്നു…
ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ചിത്രങ്ങള്‍ കണ്ടു കഴിയുമ്പോള്‍ പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്‍. കൂടിനുള്ളില്‍ ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്‍. സുഡാന്റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കില്‍ നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ മൃഗങ്ങള്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്‍ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന്‍ സിംഹങ്ങളുണ്ടായിരുന്ന പാര്‍ക്കില്‍ ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര്‍ അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന്‍ പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക്…
Read Moreഖുബൂസില്‍ തട്ടി സുഡാന് പ്രസിഡന്റ് പുറത്ത് ! മൂന്നു ദശാബ്ദം നീണ്ടുനിന്ന ഏകാധിപത്യത്തിന് അന്ത്യംകുറിച്ച ഖുബൂസ് വിപ്ലവം ഇങ്ങനെ…
സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഇതോടെ മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനാണ് അന്ത്യമായത്. സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. അധികാരഭ്രഷ്ടനായ ബഷീറിനെ (75) സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി സൈനിക നേതൃത്വം അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഉത്തര ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു (ഒരുതരം ഗോതമ്പ് റൊട്ടി) വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണു സൈനിക അട്ടിമറി. ബഷീറിനെ പുറത്താക്കിയെന്ന വാര്‍ത്ത പരന്നതോടെ ഖാര്‍ത്തൂമിലെ തെരുവുകളിലിറങ്ങിയ ആയിരങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടി. ജനകീയ സര്‍ക്കാര്‍ വരണമെന്നും സൈനിക ഭരണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവിച്ചു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല…
Read More