കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ സംസ്ഥാന പര്യടനത്തിന് കോഴിക്കോട്ട് തുടക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. ഉച്ചകഴിഞ്ഞ് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗത്തിലും തുടർന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിലും നേതാക്കൾ പങ്കെടുക്കും. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും നേതാക്കൾ കേൾക്കും.ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിൽ പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പര്യടനം. കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നത്. പര്യടനം നവംബർ 11ന് എറണാകുളത്ത് അവസാനിക്കും.
Read MoreTag: sudhakaran
‘കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല’; താൻ പറഞ്ഞതിൽ നിന്ന് ഒരു വാചകത്തിന് അമിത പ്രാധാന്യം നൽകി പെരുപ്പിച്ചു; മാധ്യമങ്ങളെ വിമർശിച്ച് കെ. സുധാകരൻ
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് താൻ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയെന്ന് മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിലാണ് കെ.സുധാകരൻ മാധ്യമങ്ങളെ വിമർശിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകന് ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന് പ്രതികരിച്ചത്. ഇതിൽ ഗൗരവമായ ആരോപണം എന്ന വാചകത്തിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കിയെന്നും പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന് ആരോപിച്ചു. “കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി.പി.ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു.…
Read Moreമുഖ്യമന്ത്രിയുടേത് തെരുവ് ഭാഷ; പോലീസ് കടയടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് വ്യാപാരികൾക്കൊപ്പം നിൽക്കുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: വ്യാപാരികൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു. പോലീസ് കടയടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടി വ്യാപാരികൾക്കൊപ്പം നിൽക്കും. ലോ ക്ക്ഡൗൺ നിയന്ത്രണങ്ങൾ മയപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. കച്ചവടക്കാരോട് യുദ്ധമല്ല, ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.
Read Moreപിണറായിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; വിങ്ങുന്ന അനുഭവം ആർക്കെങ്കിലും എഴുതിവായിക്കേണ്ടിവരുമോ? മുഖ്യമന്ത്രിക്ക് മറുപടിയുമായി സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊളിറ്റിക്കൽ ക്രമിനലിന്റെ ശൈലിയും ഭാഷയുമാണ് പിണറായിക്ക്. പിആർ ഏജൻസിയുടെ മൂടുപടത്തിൽനിന്നും പിണറായി പുറത്തുവന്നിരിക്കുന്നു. യഥാർഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രണ്ണൻ സംഭവം ബ്രണ്ണൻ കോളജിലെ സംഘർഷം യഥാർഥ സംഭവമാണെങ്കിലും പ്രസിദ്ധപ്പെടുത്താൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഒരു മാധ്യമപ്രവർത്തകനോട് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വെളിപ്പെടുത്തിയ കാര്യമാണ് പുറത്തുവന്നത്. നടന്ന സംഭവമാണ് പുറത്തുവന്നതെങ്കിലും മാധ്യമത്തിന്റെ ഭാഗത്തുനിന്നും ചതിവാണുണ്ടായത്. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുമായുള്ള സംഘർഷം നടക്കുന്നത് 67 ൽ ആണ്. താൻ ഫസ്റ്റ് ഡിസി വിദ്യാർഥിയാണ്. 71 ൽ ആണ് മമ്പറം ദിവാകരനും എ.കെ ബാലനും ബ്രണ്ണനിൽ എത്തുന്നത്. അവർ അന്ന് കോളജിലില്ല. അന്നത്തെ തലമുറയിലെ ആരോട്…
Read Moreസുധാകരൻ മക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് പിണറായിയോട് ആ രഹസ്യം പറഞ്ഞത് കൊച്ചിയിലെ പ്രമുഖൻ
നവാസ് മേത്തർ തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോട് പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന. കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരിയിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്ത ഇദ്ദേഹം കോൺഗ്രസ് നേതാവായിരിക്കുമ്പോഴും പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇ.പി ജയരാജനു നേരെ വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയ സമയത്താണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാനുള്ള നീക്കവും നടന്നതെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതി സമ്പന്നനായി അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരണമടഞ്ഞത്. സുധാകരന്റെയും മമ്പറം ദിവാകരന്റേയും അടുത്ത സുഹൃത്തായിരുന്നു ഈ അബ്കാരി .സ്വന്തമായി ഡിസ്ലറികൾ ഉള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും…
Read Moreഅഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവയ്ക്കുന്നതു ഗുണം ചെയ്യുമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് അടിമുടി മാറാനൊരുങ്ങുന്നു. കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ യുഡിഎഫ് കൺവീനർ, പിസിസി, ഡിസിസി അഴിച്ചു പണി എന്നിവ ഉടൻ വേണമെന്ന നിലപാടിലാണ് എഐസിസി. ഇതു സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ചകൾ ആരംഭിക്കും. ഗ്രൂപ്പുകളുടെ അപ്രമാദിത്വം ഇനി വേണ്ടെന്ന നിലപാടിലാണ് എഐസിസി. കേരളത്തിൽ കോൺഗ്രസിനു നേട്ടമുണ്ടാകണമെങ്കിൽ ഗ്രൂപ്പുകൾക്കുള്ള അമിത പ്രാധാന്യം ഇല്ലാതാക്കണം എന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിന്. സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും സഹായകമായത് ഈ നിലപാടാണ്. കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുകയും ആറു മാസത്തിനുള്ളിൽ മാറ്റങ്ങളെല്ലാം പൂർത്തിയാക്കണമെന്നുമുള്ള തീരുമാനത്തിലാണ് ഹൈക്കമാൻഡ്. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ കെ.വി തോമസ് യുഡിഎഫ് കൺവീനറായേക്കും എന്ന് സൂചനയുണ്ട്. പിന്തുണ ഉറപ്പിക്കാൻ ശ്രമംഎ, ഐ…
Read Moreകെപിസിസിയുടെ കാത്തിരിപ്പ് വെറുതേയായി; ധർമടത്തേക്ക് ഇല്ലെന്ന് കെ. സുധാകരൻ; വിമൂഖത കെപിസിസി നേതൃത്വത്തെ അറിയിച്ചു
കണ്ണൂർ: ധർമടത്തേക്ക് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. സ്ഥാനാർഥിത്വം സംബന്ധിച്ച വിമൂഖത കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ജില്ലാ നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സുധാകരന്റെ പിൻമാറ്റം. കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ധർമടത്ത് മത്സരിക്കാൻ സാധിക്കില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥിനെ ധർമടത്തേക്ക് പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം, ധർമടത്തെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേരത്തേ, ധർമടത്തെ സ്ഥാനാർഥിത്വത്തിനായി സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Read Moreധർമടത്ത് “നേമം മോഡൽ’ പിണറായിയെ തളയ്ക്കാൻ സുധാകരനോ;ഡൽഹിയിൽ ചർച്ച തുടരുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് “നേമം’ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്.ഇന്നലെ നടന്ന സ്ഥാനാർഥി പ്രഖ്യാപന പട്ടികയിൽ ധർമടത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് കോൺഗ്രസ് തീരുമാനം. കെ.സുധാകരനെ പിണറായി വിജയനെതിരേ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം, കെ.സുധാകരനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ച നടന്നു വരികയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ 4099 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കെ.സുധാകരൻ ധർമടത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Read Moreചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു; മുഖ്യമന്ത്രിക്കെതിരേ വീണ്ടും കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കെ. സുധാകരൻ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് സുധാകരന് പരിഹസിച്ചത്. “മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന് ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു’- സുധാകരൻ തുറന്നടിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണ്ടിവന്നെന്നും സുധാകരൻ നേരത്തേ വിരമർശനം നടത്തിയിരുന്നു.
Read Moreആലപ്പുഴ റെസ്റ്റ് ഹൗസില്‍ ഐസക്കിന്റെ സ്ഥിരം മുറി സുധാകരന് ഒഴിപ്പിച്ചപ്പോള്‍ കയര്‍മേളയില്‍ നിന്നും ഐസക് സുധാകരനെ ഒഴിവാക്കി; സിപിഎം മന്ത്രിമാരുടെ പോരുമുറുകുന്നതിങ്ങനെ…
ആലപ്പുഴ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ‘കയര്‍ കേരള’ രാജ്യാന്തരമേളയുടെ പോസ്റ്ററില്‍ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തേക്കുമെന്നാണ് വിവരം. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസില്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയര്‍ കേരള നടത്തിപ്പില്‍നിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം. മുന്‍ കയര്‍ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയര്‍ കേരളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു ജി.സുധാകരന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. സുധാകരന്റെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ കയര്‍ കേരള സംഘാടകസമിതി നഗരത്തില്‍ സ്ഥാപിച്ചാണ് പ്രശ്നം ഒരുവിധത്തില്‍…
Read More