ഷാജഹാൻ ഒരു പൊതുവിഷയമല്ല; സര്‍ക്കാ രിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടി വരുമെന്ന് ജി സുധാകരൻ

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്‍റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ല. അങ്ങനെ പലരും ജയിലില്‍ കിടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാജഹാന്‍റെ അറസ്റ്റ് ഒരു വിഷയമേയല്ലെന്നും ജനങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ലെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാരിനെ മോശമാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടുപിടിക്കുന്നവര്‍ തിരുത്തേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളു എന്നായിരുന്നു മറുപടി.

Read More

ഞാൻ കുടിക്കില്ല, പക്ഷേ..! ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ല ; ജനവാസകേന്ദ്രത്തി ലേക്ക് വരുന്നതിനെ എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു മന്ത്രി ജി. സുധാകരൻ. ജനവാസ കേന്ദ്രങ്ങളി ലേക്ക് ഔട്ട്‌ലെറ്റുകൾ മാറ്റുന്നത് എതിർക്കാം എന്നാൽ വിലക്കാൻ പാടില്ലെന്നും ഔട്ട്‌ലെറ്റുകൾ മാറ്റുന്നതിൽ തദ്ദേശസ്ഥാ പനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നത് ബെവ്കോ യിൽനിന്നാണെന്നും എൽഡിഎഫ് മാത്രമല്ല ഔട്ട്‌ലെറ്റുകൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒൗട്ട്‌ലെറ്റുകൾ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹർജി ബുധനാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read More