സ്വന്തം ലേഖകൻകണ്ണൂര്: കെ.സുധാകരനിലൂടെ കേരളത്തിലെ കോൺഗ്രസിന് ഇനി കണ്ണൂർ സ്റ്റൈൽ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന്റെയും നേതാക്കളുടെയും പൊതു സ്വഭാവവിശേഷമില്ലാത്ത നേതാവെന്ന നിലയിലാണ് സുധാകരന് വളര്‍ന്നത്. കാരണം, അതാണ് രാഷ്ട്രീയത്തിന്റെ കണ്ണൂര്‍ സ്റ്റൈൽ. കോണ്‍ഗ്രസിന്റെ മൃദുസമീപനങ്ങള്ക്കു പകരം എതിരാളികളെ തീവ്രമായി നേരിടുക എന്ന നേതൃശൈലിയാണ് സുധാകരനെ വ്യത്യസ്തനാക്കുന്നത്. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സുധാകരന് എത്തുമ്പോള്‍ കോണ്‍ഗ്രസില്‍ വരാന്‍ പോകുന്നത് ഒരുപാട് മാറ്റങ്ങളാണ്. കോണ്‍ഗ്രസിലെ പുതുതലമുറ കാത്തിരിക്കുന്നതും ഈ മാറ്റങ്ങളാണ്. ഇടതുകോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തിയതിനു പിന്നിലുള്ള കരം സുധാകരന്റേതു തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശിഥിലമായ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും ഊര്‍ജം പകരാനും സുധാകരന്റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നതിൽ സംശയമില്ല. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവുമാദ്യം വന്നെത്തുന്ന പേര് കെ. സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനിടയില് സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള ഏക കോൺഗ്രസ് നേതാവ് സുധാകരന് മാത്രമായിരുന്നു. കഴിഞ്ഞ…
Read MoreTag: sudhakran
കുടിയൻമാരുടെ വിഷമം മറ്റാൻ..! ഷാപ്പുകളി ലൂടെ വിദേശമദ്യം വിൽക്കുന്നത് പരിഗണ നയിൽ; പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹാരം കാണട്ടേയെന്ന് ജി.സുധാകരൻ
തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശിച്ച ദൂരപരിധിയെ തുടർന്ന് മദ്യവിൽപ്പന പ്രതിസന്ധിയിലായ സാഹചര്യ ത്തിൽ കള്ളുഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മദ്യശാലകൾക്ക് മുൻപിൽ വലിയ ക്യൂ ദൃശ്യമാണ്. ഇതോടെയാണ് ഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ പ്രശ്നമുണ്ടാക്കിയവർ തന്നെ അതിന് പരിഹാരവും കാണട്ടെയെന്ന നിലപാടിലാണ് മന്ത്രി. മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.
Read More