നോക്കുകൂലി വിഷയത്തില്‍ നടന് സുധീര്‍ കരമനയ്ക്കു നേരെ കട്ടക്കലിപ്പുമായി സിപിഎം. കഴിഞ്ഞതൊന്നും മറക്കരുതെന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ സുധീറിനോടു പറഞ്ഞതായാണ് വിവരം. സുധീര്‍ കരമനയുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായപ്പോഴെല്ലാം പാര്‍ട്ടി സുധീറിനൊപ്പം നിന്നു. എന്നിട്ടും സുധീര്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളി പറഞ്ഞു എന്നാണ് സിപിഎമ്മിന്റെ പരാതി. എന്നാല്‍ വാര്‍ത്ത കൊടുത്തത് താനല്ലെന്നും തിരുവനന്തപുരത്തുള്ള തന്റെ കെട്ടിടം കോണ്ട്രാക്റ്റര് ആയിരിക്കാമെന്നും സുധീര്‍ പറഞ്ഞതായാണ് വിവരം. പല ചാനലുകളിലും സുധീര്‍ പ്രത്യക്ഷപ്പെട്ടത് വിനയായി. സുധീര്‍ കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് കരമന ജനാര്ദ്ദനന് നായരും കമ്യൂണിസ്റ്റുകാരനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐ നേതാവായിരുന്നു സുധീര്‍. പഠന ശേഷവും സിപിഎമ്മില്‍ സജീവമാണ്. സിപിഎം വേദികളിലെ സജീവ സാന്നിധ്യമാണ് സുധീര്‍. മുമ്പ് സ്കൂള്‍ അധ്യാപകനായിരുന്ന സുധീറിനെ തൊഴില്‍പരമായ പ്രതിസന്ധികളില്‍ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ടെന്നാണ് സിപിഎം…
Read MoreTag: sudheer karamana
നടന് സുധീര്‍ കരമനയും നോക്കുകൂലിയ്ക്ക് ഇരയായി; സാധനങ്ങള്‍ ഇറക്കുന്നതിന്റെ നോക്കുകൂലിയായി വാങ്ങിച്ചത് 25000 രൂപ; ആദ്യം ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ
തിരുവനന്തപുരം: നടന് സുധീര്‍ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയെന്ന് പരാതി. വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയന്കാര് ചേര്‍ന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നും നടന് പറഞ്ഞു. തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം. തൊടുപുഴയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സംഭവസമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നുവെന്നു പറഞ്ഞ അദ്ദേഹം മൂന്ന് യൂണിയനുകള്‍ ചേര്‍ന്നാണ് ഇത്രയും വലിയ തുക വാങ്ങിയതെന്നും പറഞ്ഞു. അതേസമയം, സാധനങ്ങള്‍ക്ക് ഇറക്കിയവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തതെന്നും നടന് വ്യക്തമാക്കി. യൂണിയന്‍കാരുടെ നടപടി ചോദ്യം ചെയ്തവര്‍ക്കു നേരെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം മൂന്ന് യൂണിയന്‍കാരും ചേര്‍ന്ന് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും സുധീര്‍ കരമന കൂട്ടിച്ചേര്‍ത്തു.
Read More