സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ വലിച്ചു കയറ്റാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കപ്പലിനടിയിലെ മണ്ണു നീക്കാന്‍ കഴിഞ്ഞ ദിവസം ഡ്രജിംഗ് നടത്തിയെങ്കിലും വലിയ പുരോഗതിയുണ്ടായില്ല. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള ക്രെയ്‌നുകളും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇരുവശത്തുമുള്ള കപ്പലുകളുടെ സ്ഥിതിയാണ് കഷ്ടം. ഈ കപ്പലുകളില്‍ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേക്കു മാത്രമേയുള്ളൂ. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള ക്രെയ്‌നുകളും എത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും…
Read More