സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള്‍ കോളജില്‍ ചേരാനൊരുങ്ങുകയാണ്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്. 2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്‌കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന.…
Read More