പത്തനാപുരം: ഏറെ നാള്‍ ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം കൊണ്ട് നിര്‍മാണം തുടങ്ങിയ വര്‍ക്ക്‌ഷോപ്പിനു മുമ്പില്‍ സിപിഐക്കാര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ വക നീതിനിഷേധം. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചിലവഴിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുകയും മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷം ലൈസന്‍സിനായി അപേക്ഷിച്ചപ്പോഴാണ് പഞ്ചായത്ത് അധികൃതര്‍ തനിനിറം കാട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഉറപ്പിനെ തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ക്ഷോപ്പ് നിര്‍മ്മാണവുമായി മുന്നോട്ടു പോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെഎന്ത് ചെയ്യണമെന്ന അവസ്ഥയിലാണ് ഇവര്‍. 2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്…
Read MoreTag: sugathan
മാല പണയം വച്ച് അച്ഛന്‍ സിപിഐക്കാര്‍ക്ക് 63,000 നല്‍കി; പിന്നീട് എഐവൈഎഫ് കൊടി നാട്ടിയതോടെ കടക്കെണിയിലാകുയായിരുന്നു; ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ മകന്റെ വെളിപ്പെടുത്തല്‍…
കൊല്ലം: സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സി.പി.ഐ. നേതാക്കള്‍ക്കു പണം നല്‍കിയിരുന്നെന്നു മകന്‍ സുനിലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം പണയംവച്ച് 63,000 രൂപയാണു സി.പി.ഐ. നേതാക്കള്‍ക്കു നല്‍കിയത്. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുഗതന്‍ സി.പി.ഐ. നേതാക്കന്‍മാര്‍ക്കു പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23-നാണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്നാരോപിച്ച് എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ സുഗതന്‍ കടക്കെണിയിലാകുകയായിരുന്നു. സുഗതനോടു ചില നേതാക്കള്‍ക്കു വ്യക്തിവിരോധം…
Read More