ലാഹോർ: പാക്കിസ്ഥാനിൽ സൈനിക വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഒൻപതു സൈനികർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു ജില്ലയിലെ ജാനി ഖേൽ ജനറൽ മേഖലയിലാണു സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ചാവേർ സൈനിക വാഹനവ്യൂഹത്തിനു സമീപമെത്തിയപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ സൈനികരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Read MoreTag: suicide bomber
ഇന്ത്യയിലെ ഒരു ഭരണാധികാരിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐഎസ് ചാവേറിനെ റഷ്യ പിടികൂടി ! റിക്രൂട്ട് ചെയ്തത് ഈ വര്‍ഷം…
ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ നേതാവിനെ ചാവേറായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിഞ്ഞ് തടവിലാക്കി. പ്രവാചക നിന്ദാ പരാമര്‍ശത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഐസിഎസ് ചാവേറിനെ പിടികൂടിയതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (FSB) അധികൃതര്‍. പ്രവാചകനെ അപമാനിച്ചതിന് ഐഎസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധനങ്ങള്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് ഐഎസ് ചാവേര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ‘ഇന്ത്യയിലെ ഒരു ഭരണാധികാരിയെ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടയാളെ റഷ്യയുടെ എഫ്എസ്ബി തിരിച്ചറിയുകയും തടവിലാക്കുകയും ചെയ്തു. റഷ്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാജ്യാന്തര ഭീകരസംഘടനയിലെ അംഗമായ മധ്യേഷ്യന്‍ മേഖലയിലെ ഒരു രാജ്യക്കാരനാണ് ഇയാള്‍” – പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ സുരക്ഷാ ഏജന്‍സി പറയുന്നതനുസരിച്ച്, പിടിയിലായ ഐസിസ് ബോംബര്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍…
Read Moreചാവേര്‍ പോകാനാവശ്യപ്പെട്ടത് കത്തീഡ്രലിലേക്ക് ! സംശയം തോന്നി ഡോര്‍ ലോക്ക് ചെയ്ത് ഡ്രൈവര്‍ പുറത്തിറങ്ങിയ നിമിഷം സ്ഫോടനം;ലിവര്‍പൂള്‍ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രല്ലില്‍ സ്ഫോടനം നടത്താനുള്ള ഭീകരന്റെ ശ്രമം പരാജയപ്പെട്ടത് ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം. സ്ഫോടക വസ്തുക്കളുമായി എത്തിയ യാത്രക്കാരനെക്കുറിച്ച് ടാക്സി ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ലിവര്‍പൂളിനെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്. റിമമ്പറന്‍സ് സര്‍വീസ് നടക്കുന്ന കത്തിഡ്രലിലേക്കാണ് യാത്രക്കാരന് ടാക്സി വിളിച്ചത്. എന്നാല്‍ കാര്‍ വലിയ ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ ലിവര്‍പൂള്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് കാര്‍ തിരിക്കാന്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ ഡ്രൈവര്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ കാറിന് പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ കാറില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടതോടെ ഭീകരനെ കാറിലിട്ട് ലോക്ക് ചെയ്തു പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിച്ചു. കാറില്‍ കുടുങ്ങിയ ഭീകരന് കൊല്ലപ്പെടുകയും ചെയ്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ടാക്സി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreബാഗ്ദാദി കൊല്ലപ്പെട്ടപ്പോഴും ഐഎസിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനായി പരിശ്രമിച്ചു ! നിമിഷയും ഇജാസിന്റെ ഭാര്യ റാഫിലയും സഹപാഠികള്‍; അഫ്ഗാനിലെ ജയിലില്‍ ചാവേറാക്രമണം നടത്തിയ ഇജാസ് ചില്ലറപ്പുള്ളിയല്ല…
അഫ്ഗാനിസ്ഥാന് ജയിലില്‍ ചാവേറാക്രമണം നടത്തിയ മലയാളി ഡോക്ടര്‍ കൊടുംഭീകരനായിരുന്നുവെന്ന് വിവരം. എന്‍ഐഎ കൊടുംകുറ്റവാളിയെന്ന് കണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയത്. കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കിഴക്കന്‍ അഫ്ഗാനില്‍ നന്ഗര്ഹര് പ്രവിശ്യയില്‍ സെന്‍ട്രല്‍ ജയിലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടന്നു. മൂന്ന് ഇന്ത്യക്കാരും മൂന്ന് അഫ്ഗാന്‍കാരും മൂന്ന് താജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ഐഎസ് ഇന്നലെ ഭീകരരുടെ ചിത്രവും പുറത്തുവിട്ടു. തടവില്‍ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയില്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തടവുകാര്‍ രക്ഷപ്പെട്ടു. ഒരു ഭീകരന് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ജയില്‍…
Read Moreബംഗളുരുവിലെ മെട്രോ സ്റ്റേഷനുകള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നുവോ ! മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ അജ്ഞാത വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു; ബംഗളുരു ചാവേര്‍ ആക്രമണ ഭീതിയില്‍ ?
ബംഗളുരു: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്. നഗരത്തില്‍ ഐഎസ് തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ് മെട്രോ സ്റ്റേഷനില്‍ നടന്നത്. സ്റ്റേഷനില്‍ എത്തിയ അസ്വാഭാവികത തോന്നുന്നയാള്‍ ഓടി പോയതാണ് ഇതിന് കാരണം. ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഉപകരണം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു രക്ഷപ്പെടല്‍. അകത്തേയ്ക്കുള്ള വഴിയില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ ഡിക്ടറ്ററാണ് ഷര്‍ട്ടിനുള്ള ഒളിപ്പിച്ച ഉപകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെയാണ് രക്ഷപ്പെട്ടത്. ഇതിന് ശേഷം മറ്റൊരു വാതിലിലൂടേയും ഇയാള്‍ സ്റ്റേഷന് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതും പരാജയപ്പെട്ടു. കൈയിലെ ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഓടി രക്ഷപ്പെടല്‍. വൈകുന്നേരമാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ മെട്രോ സ്റ്റേഷനിലെ…
Read Moreറിയാസ് അബുബക്കര്‍ കരുതിയതിലും വലിയ ഭീകരന് ! ചാവേര്‍ ആക്രമണത്തിലൂടെ കേരളത്തെ കുട്ടിച്ചോറാക്കാന്‍ റിയാസും സംഘവും പദ്ധതിയിട്ടിരുന്നെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍…
കൊളംബോ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി അബൂബക്കറും കൂട്ടാളികളും ചാവേറാക്രമണത്തിലൂടെ കേരളത്തെ കുട്ടിച്ചോറാക്കാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായി മാറാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച്കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഉടനെ തീരുമാനമെടുക്കും. ഇപ്പോള്‍ സിറിയയിലുണ്ടെന്ന് കരുതുന്ന ഐഎസ് കമാന്‍ഡറും ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യപ്രതിയുമായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പലയിടത്തായി ചാവേര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ റിയാസ് തീരുമാനിച്ചത്. ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു റിയാസിന്റെ…
Read Moreശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കേരളത്തില്‍ വന്നിരുന്നു ! കൊല്ലത്തെ ബേസ് മൂവ്മെന്റ് സ്ഫോടനത്തിനു പിന്നിലും പ്രവര്‍ത്തിച്ചതും തൗഹീദ് ജമായത്തോ ? കണ്ടെത്തിയ വിവരങ്ങള്‍ കേരളത്തെ നടുക്കുന്നത്…
ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യ തല സഹ്രാന്‍ ഹാഷിം കേരളം സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ശ്രീലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തലവനായ സഹ്രാന്‍ ഹാഷിം 2017ല്‍ മലപ്പുറത്തെത്തിയതായാണ് കണ്ടെത്തല്‍. കൊളംബോയിലെ ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തില്‍ ഹാഷിം കൊല്ലപ്പെട്ടിരുന്നു. ഹാഷിമിനെ കൂടാതെ സ്ഫോടനത്തില്‍ ചാവേറായ മുഹമ്മദ് മുബാറക് അസാനും രണ്ടു തവണ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവിടെ ഇവര്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐഎസുമായി ബന്ധമുള്ള സംഘടനയിലെ രണ്ടാമനായിരുന്നു അസാന്. ഇരുവരും കേരളത്തില്‍ എത്തിയെന്ന വാര്‍ത്തയെ കേരള പോലീസും ഗൗരവകരമായാണ് കാണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി, തിരുനെല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും ഹാഷിം സന്ദര്‍ശിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം.ഇന്ത്യയിലെ കിഴക്കന്‍ തീരമായ രാമനാഥ പുരവുമായും ലങ്കയിലെ കല്‍പ്പാത്തിയയും കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തും ഹാഷിമിന്റെ സന്ദര്‍ശനത്തിന്…
Read More