ഭോജ്പുരി നടി അനുപമ പഥക്കിനെ (40) മുംബൈ ദാഹിസറിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം ബോളിവുഡില്‍ സജീവമാകുന്നതിനായി താമസം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്‍കാന്‍ വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി…
Read MoreTag: suicide
പ്രമുഖ ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി; ലോക്ക്ഡൗണിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സൂചന…
പ്രമുഖ ടെലിവിഷന്‍ അവതാരക പ്രിയ ജുനേജയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. പ്രിയയെ പുറത്തേക്ക് കാണാതായപ്പോള്‍ മാതാപിതാക്കള്‍ കിടപ്പുമുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജ്യമാകെ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയയ്ക്ക് ജോലി കുറവായിരുന്നു. ഇതോടെ വരുമാനവും കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജോലി കുറവായതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും പ്രിയ ആരംഭിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍…
Read Moreതെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…
Read Moreമദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് തിന്നര്‍ കഴിച്ച് തമിഴ്‌നാട്ടില്‍ രണ്ടു പേര്‍ മരിച്ചു ! ലോക്ക്ഡൗണ്‍ കാലത്ത് വ്യാജ മദ്യം കഴിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 20ലധികം ആളുകള്‍
മദ്യം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് തിന്നര്‍ കഴിച്ച് രണ്ട് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ കാലത്തുമാത്രം വ്യാജമദ്യം കഴിച്ച് 20ലധികം ആളുകളാണ് മരിച്ചത്. ലോക്ക്ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയ വാഹന ഘടക നിര്‍മാണ കമ്പനിയിലെ രണ്ടു ജീവനക്കാരാണ് പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ കഴിച്ചത്. പൊള്ളാച്ചി കുറുമ്പപാളയത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ പോത്തനൂര്‍ സ്വദേശി സുരേഷ് കുമാര്‍ ,പുളക്കപാളത്തെ ഭഗവതി ശെല്‍വരാജ് എന്നിവരാണ് തിന്നര്‍ കഴിച്ച് മരിച്ചത്. തിന്നര്‍ കഴിച്ച ഉടനെ കടുത്ത വയറുവേദനയെ തുടര്‍ന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാരായം വാറ്റിയതിനു സംസ്ഥാനത്തൊട്ടാകെ ഇതിനകം നൂറിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞതോടെയാണ് ആളുകള്‍ വ്യാജമദ്യത്തിലേക്ക് തിരിഞ്ഞത്.
Read Moreപാലക്കാട്ട് സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു; മരിച്ചത് മോഷണക്കേസിലെ പ്രതി; ആത്മഹത്യയെന്ന് സംശയം…
പാലക്കാട്: സാനിറ്റൈസര്‍ കഴിച്ച് റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. മാര്‍ച്ച് 24നാണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചത്. ഫെബ്രുവരി 18നാണ് മോഷണ കേസില്‍ ഇയാളെ റിമാന്‍ഡ് ചെയ്തത്.
Read Moreഭാര്യയുടെ ആഢംബര ജീവിതത്തിലും പീഡനത്തിലും ജീവിതം മടുത്ത് യുവാവ് ആത്മഹത്യ ചെയ്തു ! യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍…
ഭാര്യയുടെ ആര്‍ഭാട ജീവിതത്തിലും ധൂര്‍ത്തിലും മനംനൊന്ത് ഐടി വിദഗ്ധന്‍ ആത്മഹത്യ ചെയ്തു. ബംഗളുരിലാണ് സംഭവം. 39 വയസുകാരനായ ശ്രീനാഥ് എന്ന യുവാവിനെയാണ് ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനാഥും ഭാര്യ രേഖയും സോഫ്റ്റ്വെയര്‍ എഞ്ചിനിയറുമാരാണ്. ലോണെടുത്താണ് ഇരുവരും ഫ്‌ളാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകള്‍ക്കിടയിലും ആഡംബരവും ധൂര്‍ത്തും കുറയ്ക്കാന്‍ ഭാര്യ തയാറായില്ല. സാമ്പത്തികമായി ശ്രീനാഥ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് ശ്രീനാഥിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നു. ഈ മാനസികപീഡനങ്ങളും അതിരുകടന്നതോടെയാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. രേഖയ്ക്കും അച്ഛനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Read Moreചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കിയത് അധ്യാപകന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന്; ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…
ചെന്നെ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ കാരണം അധ്യാപകന്റെ മാനസിക പീഡനം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒന്നാം വര്‍ഷ എം.എ. ഹ്യുമാനിറ്റിസ് വിദ്യാര്‍ഥിനിയും കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സബിതയുടെയും മകളുമായ ഫാത്തിമ ലത്തീഫാ(18)ണു ജീവനൊടുക്കിയത്. എട്ടാം തിയതി രാത്രി 11.30-നാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിളിച്ചിട്ട് ഫോണെടുക്കാഞ്ഞതിനെത്തുടര്‍ന്ന് സഹപാഠികള്‍ എത്തുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തു ആത്മഹത്യ ചെയ്തെന്നാണു രക്ഷിതാക്കള്‍ക്കു വിവരം ലഭിച്ചത്. എന്നാല്‍ ഫാത്തിമ തന്റെ മൊെബെല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറില്‍ ആത്മഹത്യാക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. തന്റെ…
Read Moreകണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനികളെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി ! സംഭവത്തില്‍ ദുരൂഹത; ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് നിര്‍ണായക വിവരങ്ങള്‍
കണ്ണൂര്‍ ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അഞ്ജലിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ച വരെ ഇരുവരും സ്‌കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി. എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്‍ക്കുന്ന…
Read Moreഅഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് ലൈംഗികപീഡനത്തെത്തുടര്‍ന്നുണ്ടായ മനോവിഷമത്താല്‍ ! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ…
അഞ്ചലില്‍ ജീവനൊടുക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചല്‍ ഇടയം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി .സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
Read Moreഇടയാര്‍ ഹരിയുടെ മരണത്തിന് ഉത്തരം പറയേണ്ടത് ആര് ? തുറന്നു പറച്ചിലുമായി ഹരിയുടെ ഭാര്യസഹോദരി; ആര്യാ കൃഷ്ണയുടെ വാക്കുകള്‍ ഹരി പറഞ്ഞതിന് നേര്‍വിപരീതം…
ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തെത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. മരണം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം ഹരി ഭാര്യവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹരിയുടെ ഭാര്യ ആശാറാണിയ്ക്കും കുടുംബത്തിനുമെതിരേ പ്രതിഷേധം കനക്കുകയാണ്. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. എന്റെ പേരില്‍ സ്റ്റേഷനില്‍ കള്ള കേസ് കൊടുക്കുകയും ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണന എന്ന്…
Read More