ആന്‍ലിയയുടെ മരണത്തിനു പിന്നിലെ വിവാദങ്ങള്‍ കെട്ടടങ്ങുന്നു ! തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്കു തന്നെയെന്ന് വിവരം; ഏറെ ദുരൂഹതയുണര്‍ത്തിയ സംഭവപരമ്പരകള്‍ക്ക് അന്ത്യമാകുന്നതിങ്ങനെ…

തൃശൂര്‍: ആന്‍ലിയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നു. തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക് തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍. കൊലപാതക സാധ്യത സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, ആന്‍ലിയയുടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യാ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്എംഎസ് സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും പരിശോധിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി നസറേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28ന് ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കര പൊലീസ് തുടങ്ങിയ അന്വേഷണം ഗുരുവായൂര്‍ എസിപി ഏറ്റെടുത്തു. ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാവുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നാതായും ആന്‍ലിയ ഡയറിയില്‍ കുറിച്ചിരുന്നു. മരണത്തിനു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച എസ്എംഎസുകളാണ് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തിയത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്നു സന്ദേശത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഒരു പരീക്ഷയ്ക്കായി…

Read More

ആറുമാസത്തെ പ്രണയത്തിനിടെ അരുതാത്തതൊക്കെ ചെയ്തു ! കൗണ്‍സിലിംഗിനിടെ എല്ലാം വെളിപ്പെടുത്തിയതിന്റെ പിന്നാലെ ആത്മഹത്യയും; ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ…

കൊച്ചി: ആദ്യം ഒരാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചു. ആറു മാസത്തിനു ശേഷം മറ്റേയാളും. അതും പെണ്‍കുട്ടി ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍.അയല്‍വാസി പീഡിപ്പിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷം മുന്‍പ് പീഡിപ്പിച്ച രണ്ട് കാമുകന്മാരെ അറസ്റ്റ് ചെയ്യുന്നത്. എറണാകുളം സ്വദേശി സിറില്‍ ജോബിസ് ജോര്‍ജ് (22), തൃപ്പൂണിത്തുറ സ്വദേശി നന്ദു (22) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും പീഡനം നടത്തിയത്. പെണ്‍കുട്ടിയുമായി വിവിധ സമയങ്ങളില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയങ്ങളില്‍ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ഇരുവരും പെണ്‍കുട്ടിയില്‍ നിന്നും അകന്നിരുന്നു. ഇതിനിടയിലാണ് അയല്‍വാസിയായ ബിജു (43) പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രോജക്ട് വര്‍ക്കിനുവേണ്ടി അയല്‍വാസിയായ ബിജുവിന്റെ വീട്ടില്‍സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന…

Read More

ഇടുക്കി കൗമാരക്കാരുടെ ശവപ്പറമ്പാകുന്നുവോ ? കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് 16 വിദ്യാര്‍ഥികള്‍; പിന്നില്‍ സോഷ്യല്‍ മീഡിയയിലെ മരണ ഗ്രൂപ്പുകള്‍ ; കണക്കുകള്‍ ഇങ്ങനെ…

ഇടുക്കി ജില്ല കൗമാരക്കാരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ 16 വിദ്യാര്‍ഥികളാണ് ജീവനൊരുക്കിയത്. ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മരണ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം…

Read More

ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നത് ഭര്‍ത്താവിന് ഇഷ്ടപ്പെട്ടില്ല ! കുഞ്ഞിനെ ഭിത്തിയിലടിച്ച ശേഷം പിതാവ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി; ഒടുവില്‍ ആശുപത്രിയില്‍ നിന്നെത്തി തീയില്‍ചാടി ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

കുടുംബവഴക്കിനെത്തുടര്‍ന്ന് പിഞ്ചുബാലനെ ഭിത്തിയിലടിച്ച ശേഷം പിതാവ് തീയില്‍ചാടി ജീവനൊടുക്കി. പാലക്കാട് ചിറ്റൂര്‍ സ്വദേശി സത്യപാലനും(34) നാലുവയസുള്ള മകന്‍ സനിജത്തുമാണ് നാടിനെ ഞെട്ടിച്ച ദാരുണാന്ത്യത്തിനിരയായത്. മകനെ കൊല്ലാന്‍ നോക്കിയശേഷം നടത്തിയ ആത്മഹത്യാശ്രമം പാളിയതോടെ ആശുപ്രതിയില്‍നിന്നോടിപ്പോയി തീയില്‍ച്ചാടിയാണ് പിതാവ് ജീവനൊടുക്കിയത്. ഭാര്യ ജയപ്രദയുമായുള്ള വഴക്കിനിടെ സത്യപാലന്‍ മകനെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.മകനും ഭാര്യയ്ക്കും ഗുരുതര പരുക്കേറ്റതോടെ കൈവിരല്‍ മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സത്യപാലനെ നാട്ടുകാര്‍ ഇതേ ആശുപത്രിയിലാക്കി. എന്നാല്‍ ചികിത്സയിലിരുന്ന സത്യപാലന്‍ ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി ആശുപത്രിക്കു പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയും മരിച്ചു. ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയാണ് മദ്യലഹരിയിലായിരുന്ന സത്യപാലന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതും ക്രൂരമായി മര്‍ദിച്ചതും. അമ്മയ്ക്കു കണ്ണിനു ഗുരുതരമായി പരുക്കേറ്റതു…

Read More

നടി റിയാമിക്ക ജീവനൊടുക്കിയതിനു കാരണം ‘എക്‌സ് വീഡിയോസ്’ ! പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചത് ഒടുവില്‍ ദുരന്തമായി…

നടി റിയാമിക്ക ജീവനൊടുക്കിയതിനു കാരണം അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണെന്നു സൂചന. സജോ സുന്ദര്‍ സംവിധാനം ചെയ്ത എക്‌സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്‌സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക ഏറെ പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞെന്ന രീതിയിലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചാരണങ്ങളെ തള്ളി സംവിധായകന്‍ സജോ സുന്ദര്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. റിയാമിക്കയുടെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച സഹോദരന്റെ ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുമുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയവും…

Read More

ഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ വകുപ്പില്ല; ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു…

ചെന്നൈ: ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടികാട്ടി. യുവാവിനു മേല്‍ കീഴ്ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്‍കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അവിഹിത ബന്ധം ആരോപിച്ചാണ് മാണിക്യന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് മാണിക്യനെതിരേ കേസ് വന്നത്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാല്‍ വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ…

Read More

ബിഫാം വിദ്യാര്‍ഥി എംബിബിഎസ് വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത് പ്രണയിച്ച് ! വിവാഹശേഷം ഭാര്യയെ പഠിപ്പിക്കാന്‍ യുവാവ് പഠനം നിര്‍ത്തി; ഒടുവില്‍ ഭാര്യയുടെ മാനസിക പീഡനം 23കാരനെ കൊണ്ടെത്തിച്ചത് തീ കൊളുത്തിയുള്ള മരണത്തില്‍…

ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം കഴിച്ച ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവാതെ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന 23കാരനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ വീടിന് പുറത്തിറങ്ങി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങി. 2015ലാണ് ശ്രീകാന്തും ഭാര്യ ഹര്‍ഷയും പ്രണയിച്ചു വിവാഹിതരായത്. ശ്രീകാന്ത് ബിഫാം വിദ്യാര്‍ത്ഥിയും ഹര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു. വിവാഹ ശേഷം ഭാര്യയെ പഠിപ്പിക്കാനായി ശ്രീകാന്ത് പഠനം നിര്‍ത്തി മറ്റു ജോലികള്‍ക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഹര്‍ഷയും കുടുംബവും ഓരോ കാരണങ്ങളുണ്ടാക്കി ശ്രീകാന്തിനോട് വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയും കുടുംബവും പറഞ്ഞിട്ടാണ് അവളെ പഠിപ്പിക്കാന്‍ താന്‍ ജോലിക്ക് പോയത്. എന്നാല്‍ പിന്നീട് മോശം പെരുമാറ്റമായിരുന്നെന്ന് ശ്രീകാന്ത് പോലീസിന് മൊഴി നല്‍കി. ഹര്‍ഷ സ്വന്തം വീട്ടില്‍ പോയ സമയത്ത്…

Read More

ബഹ്‌റൈനില്‍ മലയാളി യുവഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹത; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇവരുടെ മരണം അമിതഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണി…

ബഹ്‌റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ മരണത്തില്‍ ഞെട്ടി ബഹ്‌റൈനിലെ മലയാള സമൂഹം. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്ലാറ്റില്‍ മാരകമായ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്‌റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷംലീനയുടെ ഭര്‍ത്താവിനേയും ബഹ്റൈന്‍ പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നാണ് സൂചന. ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിലെ അനസ്‌തേഷ്യ…

Read More

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യയ്ക്ക് നാട്ടില്‍ വേറെപണി; ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചറിഞ്ഞ ഭര്‍ത്താവ് ഉടന്‍ നാട്ടിലെത്തി; പിന്നീടു നടന്ന സംഭവം കണ്ട് ഞെട്ടിയത് നാട്ടുകാര്‍

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെട്ടു ജോലിയെടുക്കുമ്പോള്‍ ഭാര്യ നാട്ടില്‍ അഴിഞ്ഞാടിയാല്‍ എന്താണ് അവസ്ഥ. ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് നാട്ടുകാര്‍ പലവുരു പറഞ്ഞിട്ടും ഭാര്യയെ വിശ്വാസമുള്ള ഭര്‍ത്താവ് അത് വിശ്വസിച്ചില്ല. എന്നാല്‍ നാട്ടുകാര്‍ തെളിവ് ഹാജരാക്കിയതോടെ ഭര്‍ത്താവ് തകര്‍ന്നു പോയി. ഒടുവില്‍ ലീവ് ലഭിച്ചപ്പോള്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലെത്തിയ യുവാവ് ചെയ്ത പ്രവൃത്തി നാട്ടുകാരെയാകെ ഞെട്ടിച്ചു. ജോര്‍ദാനില്‍നിന്ന് യുവാവ് നാട്ടിലെത്തിയ ഉടന്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. പഞ്ചാബിലാണ് സംഭവം നടന്നത്. ഭാര്യയുടെ അവിഹിതം വിഷമമുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

Read More

ഫേസ്ബുക്കിലൂടെ കടുത്ത പ്രണയത്തിലായി ! നേരില്‍ കണ്ടപ്പോള്‍ കാമുകന് കാമുകിയെ വേണ്ട; ഒടുവില്‍ ആത്മഹത്യക്കായി റെയില്‍പ്പാളത്തിലൂടെ നടന്ന പൊന്നാനി സ്വദേശിനിയായ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത്…

കുറ്റിപ്പുറം: ഫേസ്ബുക്ക് പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ചേര്‍ന്ന് രക്ഷപെടുത്തി. റെയില്‍വേ പാളത്തിന് തലവെച്ച് ആത്മഹത്യ ചെയ്യാനാണ് യുവതി ശ്രമം നടത്തിയത്. രക്ഷപെടുത്തിയ പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രണയനൈരാശ്യത്തിന്റെ കഥ പുറത്തു വന്നത്. പൊന്നാനി സ്വദേശിയായ 21കാരിയാണ് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കൊരുങ്ങിയത്.. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. പ്രണയം കലശലായതോടെയാണ് ഇരുവരും നേരില്‍ കാണാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് തുനിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.പ്രണയ ബന്ധത്തില്‍ നിന്ന് കാമുകന്‍ പിന്മാറുന്നതായി തോന്നിത്തുടങ്ങിയതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്. റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. എസ്‌ഐ. ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ്…

Read More