സ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയുടെ വാനമ്പാടിയായിത്തീര്‍ന്ന ഈ ഗായികയെ അറിയാമോ ? പ്രശസ്ത ഗായികയുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ വൈറലാകുന്നു…

സംഗീതലോകത്തിന് കേരളം സമ്മാനിച്ച അപൂര്‍വ പ്രതിഭകളിലൊരാളാണ് ഗായിക സുജാത മോഹന്‍. പന്ത്രണ്ടു വയസ്സ് മുതല്‍ മലയാള സിനിമയില്‍ പാടി തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സുജാത ഇപ്പോള്‍. ജന്മനാ സംഗീത വാസന പ്രകടമാക്കിയിരുന്ന സുജാത എട്ടാം വയസ്സില്‍ കലാഭവനില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിലാണ് ആദ്യം സുജാതയുടെ മധുരശബ്ദം ആദ്യം മലയാളി കേട്ടത്. പത്താം വയസ്സില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുജാത, ഒമ്പത് വയസ്സു മുതല്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.’ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിനു പിന്നണി പാടിയാണ്…

Read More

മാതൃദിനത്തില്‍ ഉണര്‍ത്തുപാട്ടായി ‘അമ്മ മാനസം’ ! മലയാളത്തിന്റെ പ്രിയഗായിക സുജാത പാടിയ ഗാനം വൈറലാകുന്നു;വീഡിയോ കാണാം…

ലോകത്ത് ഏറ്റവും സ്‌നേഹമുണര്‍ത്തുന്ന വാക്ക് ഏതെന്നു ചോദിച്ചാല്‍ ‘അമ്മ’ എന്നായിരിക്കും ഉത്തരം. ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ ‘കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബാലഗോപാലാണ്. ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്. പ്രശസ്ത ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമാകുകയാണ്. പ്രശസ്ത നടി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. അമ്മമാരുടെ ജന്മം സാര്‍ഥമാകുന്നത് എപ്പോഴാണെന്നും ഗാനം നമ്മോടു പറയുന്നു. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്.…

Read More