മാസങ്ങള്‍ക്കു മുമ്പ് സിറിയന്‍ സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത സുഖോയ് പോര്‍വിമാനം ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇസ്രയേല്‍ വ്യോമതിര്‍ത്തിയില്‍ പ്രവേശിച്ച വിമാനം പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ ഉദ്യോഗസ്ഥ നാമാന്‍ വെളിപ്പെടുത്തി. ജൂലൈ 24 നാണ് സംഭവം. സിറിയയുടെ സുഖോയ് പോര്‍വിമാനം ഇസ്രയേലി വ്യോമതിര്‍ത്തി കടന്ന് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു. ഇതോടെ ഇസ്രയേലി വ്യോമ പ്രതിരോധ സംവിധാനം പാട്രിയേട്ട് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നായിരുന്നു ഐഡിഎഫ് ഒഫീസറുടെ വെളിപ്പെടുത്തല്‍. പോര്‍വിമാനം മിസൈലിട്ട് തകര്‍ക്കുന്നതിന്റെ തൊട്ടുനിമിഷത്തെ സംഭവങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. പോര്‍വിമാനം വെടിവെച്ചിട്ടാല്‍ പൈലറ്റുമാര്‍ രക്ഷപ്പെടുമോ? അവരുടെ പാരച്യൂട്ടുകളും ഹെല്‍മെറ്റുകളും തകരുമോ തുടങ്ങി നിരവധി ആശങ്കളുണ്ടായിരുന്നു. സംഭവത്തില്‍ പോര്‍വിമാന പൈലറ്റ് കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോര്‍വിമാനം തകര്‍ക്കുന്നതിനു മുന്‍പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും തുടര്‍ന്നും അതിര്‍ത്തി കടന്ന് പറന്നപ്പോഴാണ് വിമാനം വെടിവെച്ചിട്ടതെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍…
Read More