അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു. നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക്…
Read MoreTag: sukumarakkurupp
വീഡിയോയിലുള്ളത് വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസി; വ്യക്തിപരമായ വിവരങ്ങള്‍ അറിയില്ല; സുകുമാരക്കുറുപ്പിനെ തേടി ഹരിദ്വാറിലെത്തിയ പോലീസിന് കിട്ടിയ മറുപടികൾ ഇങ്ങനെ…
പത്തനംതിട്ട: പത്തനംതിട്ട സ്വദേശി റംസീന് ഇസ്മയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുന്നു. റംസീന് ഇസ്മയില്‍ നല്കിയ വീഡിയോയില്‍ ഉള്ള സന്യാസിയെ സംബന്ധിച്ച വിവരങ്ങളന്വേഷിച്ചാണ് സംഘം ഹരിദ്വാറിലെത്തിയത്. സന്യാസി മഠങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീഡിയോയില്‍ കണ്ട സന്യാസിയെ കണ്ടെത്താനായില്ല. ഇദ്ദേഹം തീര്ഥാടനത്തിലാണെന്നാന് മറ്റു സന്യാസിമാര്‍ നല്കിയ വിവരം. വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുള്ള സന്യാസിയാണ് വീഡിയോയിലുള്ളതെന്ന് മഠാംഗങ്ങള് പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ ഇവര്‍ക്ക് അറിയുകയുമില്ല. അന്വേഷണം റംസീന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽസുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ന്യൂമാനും സംഘവുമാണ് അന്വേഷണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്നത്. റംസീന് ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന സമയത്തു കണ്ടെത്തിയ ആളിനു സുകുമാരക്കുറുപ്പിനോടു രൂപ സാദ ശ്യവും തോന്നുകയും പിന്നീട് ഇയാളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.…
Read Moreസുകുമാരക്കുറുപ്പിനെ ഇനിയൊരിക്കലും കണ്ടെത്താന്‍ കഴിയില്ല ? ഇന്റര്‍പോളിനു നല്കാന് പോലീസിന്റെ കൈയ്യില്‍ വിരലടയാളമില്ല; ആകെയുള്ളത് ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോ
പത്തനംതിട്ട: കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരൂഹതയായ സുകുമാരക്കുറുപ്പിനെ ഒരു കാലത്തും കണ്ടെത്താനാവില്ലേ ? ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നു കത്തിച്ചെന്ന കേസില്‍ പ്രതിയായ കുറുപ്പിനെ പിന്നീടു കണ്ടവരില്ല. കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്നു വ്യക്തമായ വിവരം കിട്ടിയെങ്കിലും തിരിച്ചറിയാന്‍ കഴിയുന്ന തെളിവുകളുടെ അഭാവം കുറുപ്പിനെ പിടികൂടാന്‍ വലിയ പ്രതിബന്ധമാവുകയാണ്. കുറുപ്പിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുക മാത്രമാണു പോംവഴി. ”ഇതാണു കുറുപ്പ്” എന്നു ചൂണ്ടിക്കാട്ടാന്‍ പോലീസിന്റെ പക്കലുള്ളത് മുപ്പതു വര്‍ഷം മുമ്പു കിട്ടിയ ഒരു ബ്ലാക്ക് ആന്‍ഡ് െവെറ്റ് ഫോട്ടോയും പാസ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങളും മാത്രം. മുപ്പതു വര്‍ഷത്തിനിപ്പുറം കുറുപ്പിന്റെ ഛായ ഇങ്ങനെയായിരിക്കും എന്നു സൂചിപ്പിക്കുന്ന ഒരു ചിത്രം പോലും പോലീസ് തയാറാക്കിയിട്ടില്ല. സൗദി അറേബ്യയില്‍ മറ്റൊരു വേഷത്തിലും ഭാവത്തിലും കഴിയുന്ന വയോധികനായ കുറുപ്പിനെ തിരിച്ചറിയാന്‍ സാധിക്കുന്ന എന്ത് രേഖയാണ്…
Read More