അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു. നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക്…
Read MoreTag: sukumarakurup
ഇപ്പോള്‍ കുറുപ്പിന് പ്രായം 76 ! കുറുപ്പ് സഹായിക്കുന്ന കുറച്ചുപേര്‍ ഈ നാട്ടിലുണ്ട്;കുറുപ്പ് മരിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞ് ബന്ധുവായ രാധാകൃഷ്ണന്…
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. എല്ലാ ഭാഷകളിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. അതേ സമയം ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുവായ രാധാകൃഷ്ണന്. കുറുപ്പ് ഇതുവരെ മരിച്ചിട്ടില്ലെന്നും മരിച്ചാല്‍ താന്‍ അറിയുമെന്നും രാധാകൃഷ്ണന് വ്യക്തമാക്കി. കുറുപ്പിന് ഇന്‍ഷുറന്‍സിന്റെ ഒരു പൈസ കിട്ടാന്‍ ഉണ്ടായിരുന്നു. അന്ന് ഗള്‍ഫിലാണ്. മരിച്ചു കഴിഞ്ഞാല്‍ പൈസ കിട്ടും, അതുകൊണ്ട് ആരുടെയെങ്കിലും ഒരു ഡെഡ് ബോഡി വേണമെന്ന് എന്റെ ചേട്ടന് മധുവിന്റെ അടുത്ത് പറഞ്ഞു. മധുവിനെ പിന്നെ കേസില്‍ പ്രതിയാക്കി. മധുവിന്റെ അടുത്ത് പറഞ്ഞപ്പോള്‍ മധു പറഞ്ഞു, ബോഡി എടുക്കാന്‍ പറ്റത്തില്ല. അതുകഴിഞ്ഞ് ചോദിച്ചു, ക്ലോറോഫോം സംഘടിപ്പിച്ചു തരാമോ, കാരണം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിട്ടത്തില്ല അതുകൊണ്ടാണെന്ന് പറഞ്ഞു. അപ്പോള്‍ ചേട്ടന്…
Read More