ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു. എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…
Read MoreTag: sukumaran
അദ്ദേഹം ഒരു സിഗരറ്റൊക്കെ വലിച്ച് നില്‍ക്കും…അപ്പോള്‍ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്;സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…
കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമായിരുന്നു സുകുമാരന്‍. 1973ല്‍ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. വളരെപ്പെട്ടെന്നു തന്നെ സുകുമാരന്‍ മലയാള സിനിമയില്‍ ജ്വലിക്കുന്ന താരമായി. എന്നും നിലപാടുകളുണ്ടായിരുന്ന സുകുമാരന്റെ സ്വഭാവംസിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു. അതേ സമയം സുകുമാരന്‍ വിടവാങ്ങിയിട്ട് 24 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്. നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക…
Read More