സൂപ്പര്‍താരപദവിയുടെ ഉന്നതിയില്‍ നിന്നും പെട്ടെന്നുള്ള വീഴ്ച ആരെയും തളര്‍ത്തും. ഇപ്പോള്‍ ദിലീപിനു സംഭവിച്ചിരിക്കുന്നതും അതാണ്. പലപ്പോഴും മാറ്റിയെഴുതുന്ന സിനിമയുടെ തിരക്കഥ പോലെയായിരുന്നു നടിയെ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങള്‍. പലപ്പോഴും സിനിമയുടെ അവസാനമായിരിക്കും നമ്മള് നായകനെന്നു ധരിച്ചിരുന്ന ആള് വില്ലനായി മാറുന്നത്. ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. പള്‍സറില്‍ തുടങ്ങി ദിലീപിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ സാധാരണ ജനങ്ങളുടെ യുക്തിയില്‍ പള്‍സറിന്റെ വിദേശബന്ധങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും അപ്പുണ്ണിയുടെ തിരോധാനവും കാവ്യാ മാധവന്റെയും കാവ്യയുടെ അമ്മയുടെയും ചോദ്യം ചെയ്യലിലെ ദുരൂഹതയുമെല്ലാം സംശയമുണര്‍ത്തുന്ന കണ്ണികളാണെങ്കിലും ഈ തിരക്കഥയുടെ മെറിറ്റ് വിലയിരുത്താന്‍ നേരമായിട്ടില്ല. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടതും വിധി പറയേണ്ടതും കോടതിയാണ്. കരയ്ക്കിരുന്നുള്ള താളമടിയുടെ ആവശ്യമില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ജൂലായ് പത്തിന് വൈകീട്ടത്തെ ദിലീപിന്റെ അറസ്റ്റ്. അന്ന് മുതല്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും…
Read More