ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിക്കാന്‍ പര്യാപ്തമാണ് കൊറോണയെന്ന് വിലയിരുത്തല്‍. ചൂടും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ വൈറസ് വ്യാപനം തുടരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും കോവിഡ്19 എന്നും അവര്‍ വിശദീകരിക്കുന്നു. നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍നിന്നാണു വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ ചൂടില്‍ വൈറസിന് അധികസമയം നിലനില്‍ക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സിലെ പ്രഫസറായ അന്നെലിസ് വില്‍ഡര്‍ സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസിന് അതിവേഗം വ്യാപിക്കാനാകില്ലയെന്നും അതിനാല്‍ തന്നെ പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്റീന്‍ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. വിവിധങ്ങളായ കാലാവസ്ഥ…
Read More