ആരാടാ പറഞ്ഞത് സാരിയുടുത്ത് മലക്കം മറിയാന്‍ പറ്റില്ലെന്ന് ! സാരിയുടുത്തുള്ള യുവതിയുടെ ‘മലക്കം മറിയല്‍’ വീഡിയോ വൈറലാകുന്നു…

ഇന്ത്യയുടെ തനത് വേഷമാണെങ്കിലും പലരും സാരിയെ സൗകര്യപൂര്‍വം അകറ്റിനിര്‍ത്തുന്നത് ഉടുക്കുമ്പോഴുള്ള ചില അസൗകര്യങ്ങള്‍ കൊണ്ടാണ്. സാരിയുടുത്ത് വായുവില്‍ മലക്കം മറിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ? എന്നാല്‍ ഇങ്ങനെ ഒരു മലക്കം മറിയലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പല തരത്തിലുള്ള മലക്കം മറിയല്‍ കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി ഒരെണ്ണം ആദ്യമാണെന്നാണ് കണ്ടവരെല്ലാം പറയുന്നത്. സാരിയുടുത്ത് അനായാസേന തലകുത്തിമറിയുന്ന സ്ത്രീയാണ് വിഡിയോയിലുള്ളത്. മഞ്ഞനിറത്തിലുള്ള സാരിയുടുത്തു നില്‍ക്കുന്ന യുവതി റോഡില്‍ വച്ചാണ് സമ്മര്‍ സാള്‍ട്ട് ചെയ്യുന്നത്. അനായാസേന നടന്നുവന്ന് അസാമാന്യ മെയ് വഴക്കത്തോടെ തലകുത്തിമറിയുന്നതാണ് വീഡിയോയിലുള്ളത്. സാരി ധരിച്ചതിന്റെ അസൗകര്യമൊന്നും പ്രകടമാകാതെയാണ് യുവതിയുടെ പ്രകടനം. ട്വിറ്റര്‍ ഉപയോക്താവായ സംഗീത വാര്യരുടെ അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ പുറത്തുവന്നിരിക്കുന്നത്. ‘എന്തൊരു കഴിവ്, ഷൂസോ ഉചിതമായ ഫ്ളോറോ ഇല്ലാതെ സാരിയില്‍. കൈകളില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്നത് കാണൂ. എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. കായികമന്ത്രി കിരണ്‍ റിജിജുവിനെ…

Read More