കോട്ടയം: കടുത്തവേനലും ചൂടിനെ തുടർന്നുള്ള തീപിടിത്തവും ജില്ലയിൽ നിത്യസംഭവമാകുന്നു. തിങ്കളാഴ്ച 38.4 ആണ് ജില്ലയിൽ ചൂട് രേഖപ്പെടുത്തിയത്. ശരാശരിയേക്കാൾ നാലുഡിഗ്രിയുടെ വർധനവാണ് ഈ വർഷം ഉണ്ടായിര്ക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് കോട്ടയത്താണ്. മുൻ വർഷങ്ങളിൽ ഏറ്റവും അധികം ചൂട് റിപോർട് ചെയ്തിരുന്ന പുനലൂരും പാലക്കാടും ഇപ്പോൾ കോട്ടയത്തേക്കാൾ പിന്നിലാണ്. ഭൂപ്രകൃതിയിൽവന്നിട്ടുള്ള വ്യത്യാസങ്ങളാകാം ജില്ലയിൽ ചൂട് കൂടാൻ കാമണമെന്നാണ് കരുതുന്നത്. അടുത്താഴ്ചയോടു കൂടി ചൂട് കുറയുമെന്നും മഴയ്ക്ക് സാധ്യത കൂടുമെന്നും കാലാവസ്ഥാ നിരീഷകൻ അഭിപ്രായപ്പെടുന്നു.
Read MoreTag: sun
താപനില 40 കടന്ന്… വേനൽചൂടു കനക്കുന്നു, പാലക്കാടിനു പൊള്ളിത്തുടങ്ങി; ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത അനിവാര്യം
പാലക്കാട്: കൊടുംവേനൽചൂടിൽ പാലക്കാടിനു പൊള്ളിത്തുടങ്ങി. ഫെബ്രുവരിയിൽ തന്നെ ചൂട് 41ൽ എത്തിയിരുന്നു. മാർച്ചിൽ ആദ്യ രണ്ട് ദിവസങ്ങളിലും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസാണ്. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2020ൽ മാർച്ച് പകുതിയോടെയാണ് ചൂട് 40ൽ എത്തിയത്. ഇത്തവണ നേരത്തേതന്നെ ചൂട് കൂടിയതിൽ ജനത്തിനു ആശങ്കയുമുണ്ട്. എന്നാൽ ചൂട് കൂടിയതിൽ ഏറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐആർടിസി അധികൃതർ പറയുന്നു. പകൽ 11നുശേഷം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് താപനില ഉയർന്നുകാണുന്നത്. ഇത് നാലോ അഞ്ചോ മണിക്കൂർ ആണെങ്കിൽ അപകട സ്ഥിതിയാണെന്ന് പറയാം. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത അനിവാര്യമാണ്. 2010ൽ രേഖപ്പെടുത്തിയ 42 ഡിഗ്രിയാണ് ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന ചൂട്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും 40 ഡിഗ്രി തൊട്ടു. ചൂട് കൂടുന്നത് സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന ആശങ്കയുമുണ്ട്.
Read Moreമാലാഖയെപ്പോലെ പറക്കുന്നു ! വലിപ്പം ഭൂമിയെ കവച്ചു വെയ്ക്കുന്ന വലിപ്പം; നാസയുടെ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശപ്പെട്ട് ബഹിരാകാശ നിരീക്ഷകന്…
ബഹിരാകാശത്ത് അന്യഗ്രഹ ജീവിയെ കണ്ടതായി അവകാശവാദം. നാസയുടെ ബഹിരാകാശ ചിത്രത്തില്‍ അന്യഗ്രഹ ജീവിയെ കണ്ടതായി ബഹിരാകാശ നിരീക്ഷകനാണ് അവകാശവാദം ഉന്നയിച്ചത്. നാസ പകര്‍ത്തിയ സൂര്യന് ചിത്രത്തിലാണ് വിചിത്രമായ രൂപം ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനില്‍ നിന്ന് ചില ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുളള യാത്രയിലായിരുന്നു അന്യഗ്രഹ ജീവിയെന്നും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെടുന്നു. ബഹിരാകാശ നിരീക്ഷകനായ സ്കോട്ട് വാറിംഗ് തന്റെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ കുറിച്ചത്. നാസയുടെ സൂര്യന്റെ ചിത്രം പരിശോധിച്ചപ്പോഴാണ് അന്യഗ്രഹ ജീവി ശ്രദ്ധയില്‍പ്പെട്ടത്. ചിറകുകളുളള മാലാഖയെ പോലെ തോന്നിപ്പിക്കുന്ന അന്യഗ്രഹജീവിയെയാണ് സൂക്ഷിച്ച് നോക്കിയപ്പോള്‍ കണ്ടത്. അന്യഗ്രഹ ജീവി തിരിഞ്ഞപ്പോഴാണ് മാലാഖലയുടേത് പോലുളള ചിറകുകള് പ്രത്യക്ഷമായത്. ഭൂമിയെക്കാള്‍ വലുപ്പം ഉളളതായി സംശയിക്കുന്നതായും ബഹിരാകാശ നിരീക്ഷകന് അവകാശപ്പെട്ടു. സാധാരണയായി ബഹിരാകാശ പേടകത്തിന് ചിറകുകള് ഉണ്ടാവാറില്ല. സൂര്യനില്‍ നിന്ന് ഏതോ കണിക എടുക്കാന്‍ ഈ അന്യഗ്രഹ ജീവി പോയതാണെന്ന് സംശയിക്കുന്നു. അതിന് ശേഷം അവരുടെ സ്വന്തം ലോകത്തേയ്ക്ക്…
Read More