ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്ക് നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. കേസിൽ കുറ്റക്കാരനല്ലെന്നറിയിച്ച് തരൂരിനെ വിട്ടയച്ച നടപടിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ നിന്നും ഒരു പ്രതിക്ക് വിടുതൽ നൽകിയാൽ പുനഃപരിശോധനാ ഹർജി നൽകാൻ അന്വേഷണസംഘത്തിന് അവകാശമുള്ള സമയപരിധി ലംഘിച്ചതിൽ ഇളവ് നൽകണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അപേക്ഷയിൽ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അറിയിച്ചുള്ള നോട്ടീസാണ് കോടതി തരൂരിന് കൈമാറിയത്. കേസിലെ രേഖകൾ കൃത്യമായി തരൂരിന്റെ വക്കീലിന്റെ പക്കൽ നേരിട്ട് ഏൽപ്പിക്കണമെന്നും രേഖകൾ പുറത്ത് വിടരുതെന്നും കോടതി നിർദേശം നൽകി. കേസ് 2023 ഫെബ്രുവരി ഏഴിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 2014 ജനുവരി 17-നാണ് തരൂരിന്റെ ഭാര്യയായ സുനന്ദയെ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തരൂരിനെതിരെ ആത്മഹത്യാ പ്രേരണ…
Read More