സൂ​ര്യാ​ഘാ​തം ഏ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ൽ ചെയ്യേണ്ടത്…

അ​ന്ത​രീ​ക്ഷതാ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ലു​ണ്ടാ​വു​ന്ന താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ന്‍റെ പ​ല നി​ര്‍​ണാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യേ​ക്കാം. ഇ​ത്ത​രം ഒ​ര​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം.(Heat stroke) ല​ക്ഷ​ണ​ങ്ങ​ള്‍വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട, ചു​വ​ന്ന, ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, മ​ന്ദ​ഗ​തി​യി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും ഇ​തേ തു​ട​ര്‍​ന്നു​ള്ള അ​ബോ​ധാ​വ​സ്ഥ​യും സൂ​ര്യാ​ഘാ​തം മൂ​ലം ഉ​ണ്ടാ​യേ​ക്കാം. ഉ​ട​ന്‍ ത​ന്നെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. സൂ​ര്യാ​ത​പ​മേ​റ്റു​ള്ള താ​പ ശ​രീ​ര​ശോ​ഷ​ണം (Heat Exhaustion)സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ ശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍ നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ത്. ല​ക്ഷ​ണ​ങ്ങ​ള്‍ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഓ​ക്കാ​ന​വും ഛര്‍​ദ്ദി​യും, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ…

Read More