ന്യൂഡല്‍ഹി: സുന്ദര്‍ പിച്ചൈ എന്ന വ്യക്തിയെക്കുറിച്ചറിയാത്ത ടെക് പ്രേമികള്‍ ഇന്ന് ലോകത്തുണ്ടാവില്ല. ടെക് ഭീമന് ഗൂഗിളിന്റെ തലപ്പത്തേക്ക് ചുമ്മാ നടന്നു കയറിയ ആളല്ല പിച്ചൈ സുന്ദരരാജന് എന്ന സുന്ദര്‍ പിച്ചായി. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ബാക്കിപത്രമാണ് ഇന്നു കാണുന്നതൊക്കെ. ദരിദ്രമായ ഒരു തമിഴ്ഗ്രാമത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന ആ ജീവിതത്തെക്കുറിച്ച് സുന്ദര്‍ പിച്ചൈപറയുന്നതിങ്ങനെ… ‘അന്നത്തെ എന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്റെ തറയില്‍ ഞങ്ങള്‍ കിടന്നുറങ്ങുമായിരുന്നു. ഞാന്‍ വളര്‍ന്നു വന്ന സമയത്ത് വരള്‍ച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങള്‍ക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു. പക്ഷേ, എനിക്ക്…
Read More