ബോളിവുഡിന്റെ രോമാഞ്ചം സണ്ണി ലിയോണ്‍ ഇനി മലയാളികള്‍ക്കു കൂടി സ്വന്തം. കേരളത്തില്‍ ഏറെ ആരാധകരുള്ള സണ്ണി ജയറാമിനെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിനും സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും. സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. സണ്ണി മുമ്പ് കൊച്ചിയില്‍ വന്നപ്പോള്‍ ജനസാഗരമായിരുന്നു കാണാന്‍ ഒഴുകിയെത്തിയത്. കൊച്ചി നഗരം അന്നോളം കണ്ടതില്‍ ഏറ്റവും വലിയ ആള്‍ക്കൂട്ടമായിരുന്നു അത്. ആരാധകരില്‍ ഉള്ള സണ്ണിയുടെ സ്വാധീനം സിനിമയിലേക്ക് എത്തിക്കാനാണ് അണിയറ നീക്കങ്ങള്‍. മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍…
Read MoreTag: SUNNY LEONE
ഡപ്പാംകുത്ത് ഡാന്‍സിലൂടെ ആരാധകരെ ത്രസിപ്പിച്ച് സണ്ണി ലിയോണ്‍; യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സാധാവേഷത്തില്‍ ചെയ്യുന്ന ഡാന്‍സ് വൈറലാകുന്നു…
സണ്ണി ലിയോണിന്റെ ഡപ്പാംകുത്ത് ഡാന്‍സ് വൈറലാവുന്നു. അജയ് ദേവ്ഗണ്‍ അഭിനയിച്ച ഒരു പരസ്യചിത്രത്തിന്റെ ജിംഗിളിലാണ് സണ്ണി ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സാധാവേഷത്തിലാണ് സണ്ണി ഡാന്‍സു ചെയ്യുന്നത്. ഇതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ അകമഴിഞ്ഞ് സണ്ണിയെ പ്രശംസിക്കുകയാണ്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു പിരിഞ്ഞ് ബോളിവുഡിലെത്തി താരമായ സണ്ണിയ്ക്ക് ഏതു തരം നൃത്തവും വഴങ്ങുമെന്നതിന് ഉത്തര ഉദാഹരണമാണ് പുതിയ ഡപ്പാംകുത്ത് ഡാന്‍സ്.നൃത്തവും അഭിനയവും സൗന്ദര്യവും മാത്രമല്ല സണ്ണിയുടെ നിലപാടുകള്‍ക്കും എന്നും ആരാധകര്‍ക്കിടയില്‍ നിന്നു കൈയടി ലഭിക്കാറുണ്ട്. പുതിയ വീഡിയോയും മലയാളികള്‍ അടക്കമുള്ള സണ്ണി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചമയങ്ങളും തിളക്കമുള്ള വേഷങ്ങളുമില്ലാതെയാണ് സണ്ണിയുടെ ഈ നൃത്തച്ചുവടുകള്‍. അതുകൊണ്ടു തന്നെ വിഡിയോ രണ്ടും കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. Breaking into the hook step is the most fun thing ever!…
Read Moreഫാദേഴ്‌സ് ഡേയില്‍ പുതിയ വിവാദത്തിനു തിരികൊളുത്തി സണ്ണി ലിയോണ്‍; ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മകള്‍ നിഷയ്ക്കുമൊപ്പം പൂര്‍ണനഗ്നയായി ഇരിക്കുന്ന സണ്ണിയുടെ ചിത്രം ചര്‍ച്ചാവിഷയമാവുന്നു…
ആരാധകരുടെ ഇഷ്ടതാരമായ ബോളിവുഡ് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പുതിയ വിവാദത്തില്‍. ഫാദേഴ്സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഡാനിയലിന്റെ ഫേസ്ബുക് പോസ്റ്റാണ് പുതിയ വിവാദവിഷയം. അര്‍ദ്ധനഗ്നനായ ഡാനിയേലിനും പൂര്‍ണ നഗ്നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ‘ഇന്ന് ഫാദേഴ്സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരെയും അടുപ്പിച്ചതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്ന ഒരാളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു.അതേസമയം പോസ്റ്റിനു താഴെ വിമര്‍ശനങ്ങളുടെ പെരുമഴയാണ് ആരാധകര്‍ നടത്തുന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഏറെ പേര്‍ക്കും ദഹിക്കാത്തത്. നിങ്ങളെയോര്ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ…
Read More11 കുടുംബങ്ങളാണ് അവളെ വേണ്ടെന്നു പറഞ്ഞത് !അവളെ മകളായി വളര്‍ത്താനുള്ള ഭാഗ്യം അവസാനം ഞങ്ങള്‍ക്കാണ് ലഭിച്ചത്; സണ്ണിയും വെബ്ബറും ഹാപ്പിയാണ്…
വളരെ പിന്നോക്കാവസ്ഥയിലുള്ള മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് സണ്ണി ലിയോണ്‍ 21മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. സണ്ണിയുടെ ഈ പ്രവൃത്തിയെ ലോകം മുഴുവന്‍ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രണ്ട് ആണ്‍കുട്ടികളും കൂടി സണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതം എന്ന തലക്കെട്ടോടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് വെബ്ബര്‍. വാടക ഗര്‍ഭത്തിലൂടെയാണ് ദമ്പതികള്‍ രണ്ട് ആണ്‍കുട്ടികളെ കൂടി സ്വന്തമാക്കിയത്. പുതിയ കുട്ടികള്‍ക്ക് അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഏറെ നാളായുളള തങ്ങളുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നായിരുന്നു അന്ന് സണ്ണി ലിയോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ജനിച്ച തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ വര്‍ഷങ്ങളായി തങ്ങളുടെ ഹൃദയത്തിലും കണ്ണിലും ജീവിക്കുന്നുണ്ടെന്നും സണ്ണി ലിയോണ്‍ കുറിച്ചിരുന്നു.പ്രത്യേകമായ എന്തോ ഒന്ന് തങ്ങള്‍ക്ക് വേണ്ടി ദൈവം കാത്ത് വച്ചത് കൊണ്ടാണ് ഇത്ര വലിയൊരു കുടുംബമാവാന്‍…
Read Moreസണ്ണി ലിയോണിനെ പോണ്‍ നായിക എന്ന ലേബലില്‍ ഇപ്പോഴും കാണാന്‍ ശ്രമിക്കുന്നത് മനസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉള്ളതുകൊണ്ട്; കപട പുരോഗമനവാദികള്‍ക്കെതിരേ തുറന്നടിച്ച് ഹാര്‍ദിക് പട്ടേല്‍
ഇന്‍ഡോര്‍: പലരുടെയും പുരോഗമനവാദം പുറമേയുള്ളൂവെന്നും ഉള്ളില്‍ യാഥാസ്ഥിതക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നും പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. അതിനുള്ള ഉദാഹരണമാണ് ബോളിവുഡ് താരം സണ്ണി ലിയോണിനോടുള്ള സമീപനമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണും. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. പ്രമുഖ നടിമാരായ നര്‍ഗീസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല’ പട്ടേല്‍ പറഞ്ഞു. ബിജെപിയ്‌ക്കെതിരേയും ഹാര്‍ദിക് ആഞ്ഞടിച്ചു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തമാസം മധ്യപ്രദേശിലുടനീളം യാത്ര എന്ന പേരില്‍ കാമ്പയ്ന്‍ നടത്താനാണ് ഹാര്‍ദിക്കിന്റെ നീക്കം.
Read Moreനിങ്ങള്‍ ഒരു സാധാരണ സ്ത്രീയല്ലെന്ന് ഞാന്‍ മനസിലാക്കുന്നു; നിങ്ങളുടെ ജീവിതത്തെക്കുറിച്ച് മുന്‍വിധിയോടെയാണ് ഞാന്‍ സംസാരിച്ചത്; സണ്ണി ലിയോണിനോട് പരസ്യമായി മാപ്പു പറഞ്ഞ് രാഖി സാവന്ത്…
വിവാദങ്ങള്‍ രാഖി സാവന്തിന്റെ കൂടെപ്പിറപ്പാണ്. എന്നാല്‍ തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന രാഖി ഇത്തവണ ആ പതിവ് തെറ്റിച്ചു. രാജീവ് ഖണ്ഡേവാളിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞ രാഖി, മൂന്നുവര്‍ഷം മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അര്‍ഷി ഖാനൊപ്പമായിരുന്നു രാഖി എത്തിയത്. ചാറ്റ് ഷോയില്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലായിരുന്നു ആ അപ്രതീക്ഷ മാപ്പപേക്ഷ. ഒരു സമയത്ത് സണ്ണി ലിയോണിനെതിരേ നടത്തിയ പരാമര്‍ശത്തിലായിരുന്നു രാഖി മാപ്പപേക്ഷ നല്‍കിയത്. സണ്ണി സിനിമാരംഗത്തു നിന്നു മാത്രമല്ല ഇന്ത്യതന്നെ വിട്ടു പോകണമെന്നാണ് അന്ന് രാഖി സാവന്ത് ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍വിധിയോടെയാണ് താന്‍ അന്ന് അത്തരം ഒരു പരാമര്‍ശം നടത്തിയതെന്നും അവര്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളുമൊന്നും തനിക്കറിയില്ലായിരുന്നുവെന്നും രാഖി സാവന്ത് തുറന്നു സമ്മതിച്ചു. എന്തായാലും വൈകിവന്ന…
Read Moreസണ്ണിലിയോണ്‍ മലയാളത്തില്‍ ! വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി; ചിത്രത്തിനായി സണ്ണി കളരിപ്പയറ്റ് പഠിക്കുന്നതായി വിവരം;വീഡിയോ വൈറലാവുന്നു…
ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു. വീരമഹാദേവി എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സണ്ണിയുടെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം വലിയ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോരാളിയായി സണ്ണി എത്തുന്നു. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനുവേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ്ആണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഈ സിനിമയ്ക്കായി വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഈ ചിത്രത്തിലുണ്ടെന്നാണ് വിവരം. ചിത്രത്തിനായി സണ്ണി കളരിപ്പയറ്റ് പഠിക്കുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്റെ കഥ അറിഞ്ഞ ശേഷം സണ്ണി വളരെ ത്രില്ലിലായിരുന്നു. ‘ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു.…
Read Moreഞാനും ജയമാലിനിയും ബിക്കിനിയിട്ടാല്‍ നന്നാകില്ല, ശരീര സൗന്ദര്യവുമില്ല; ജനിച്ചു വളര്‍ന്നത് വിദേശത്തുമല്ല; എന്തു കൊണ്ട് സണ്ണി ലിയോണ്‍ സ്വീകരിക്കപ്പെടുന്നെന്നും തങ്ങള്‍ പരിഹസിക്കപ്പെടുന്നെന്നും വ്യക്തമാക്കി ഷക്കീല…
സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത ചില അഭിനേതാക്കളുണ്ട് അവരില്‍ ഒരാളാണ് ഷക്കീല. ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ മലയാളക്കര കീഴടക്കിയ താരറാണിയായിരുന്നു ഷക്കീല. ഇപ്പോള്‍ ബി ഗ്രേഡ് സിനിമകളില്‍ നിന്നും മുഖ്യധാരയിലേക്ക് മാറിയെങ്കിലും ആരാധകര്‍ക്ക് അവര്‍ ഇപ്പോഴും പഴയ ഷക്കീല തന്നെയാണ്. താന്‍ പങ്കെടുക്കുന്ന എല്ലാ അഭിമുഖങ്ങളിലും സണ്ണി ലിയോണിനെക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വരാറുണ്ടെന്ന് തുറന്നു പറയുകയാണ് ഷക്കീല. മുന്‍ പോണ്‍ താരമായ സണ്ണി സ്‌നേഹിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തില്‍ തന്നെപ്പോലുള്ള ബിഗ്രേഡ് സിനിമാക്കാര്‍ക്ക് ഇപ്പോഴും പുച്ഛവും പരിഹാസവും തന്നെയാണ് നേരിടേണ്ടി വരുന്നതെന്ന് ഷക്കീല പറയുന്നു. ഞാനും ജയമാലിനിയുമെല്ലാം ബിക്കിനിയിട്ടാല്‍ നന്നാകില്ല. ശരീര സൗന്ദര്യവുമില്ല. പിന്നെ ജനിച്ച് വളര്‍ന്നത് വിദേശ രാജ്യങ്ങളിലുമല്ല. ഇത് തമാശയായി എടുക്കേണ്ട ഒരു വിഷയമല്ല. അല്‍പ്പം ഗൗരവമുള്ള കാര്യമാണ്. എന്നോട് പല അഭിമുഖങ്ങളിലും ഇതേ ചോദ്യം പലരും ചോദിക്കാറുണ്ട്. ഒരിക്കല്‍ മലയാളത്തിലെ നടന്‍മാര്‍…
Read Moreഎനിക്ക് സംഭവിച്ചത് എന്റെ മക്കള്‍ക്ക് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല; കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് എന്റെ 21-ാം വയസിലാണ്; ഇതുവരെ മനസില്‍ അടക്കിവച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍…
തനിക്ക് സംഭവിച്ചത് മക്കള്‍ക്ക് സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് സണ്ണി ലിയോണ്‍. തന്നെയും സഹോദരനെയും വഴിതെറ്റാതെ കാത്തുരക്ഷിച്ചത് കുടുംബമാണെന്നും സണ്ണി പറയുന്നു. എല്ലാ വീട്ടിലേയും പോലെ സ്നേഹവും കരുതലും അല്ലറ ചില്ലറ വഴക്കു കൂടലുമൊക്കെ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു. പക്ഷേ ആരെങ്കിലും അനാവശ്യമായി കുറ്റപ്പെടുത്തിയാലോ, പരിഹസിച്ചാലോ, മാനസികമായി വേദനിപ്പിക്കാന്‍ ശ്രമിച്ചാലോ അതില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചത് കുടുംബത്തിന്റെ പിന്തുണയാണെന്ന് സണ്ണി പറയുന്നു. പക്ഷേ എന്റെ 21-ാമത്തെ വയസ്സിലാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ആളുകള്‍ വളരെ വൃത്തിക്കെട്ട സന്ദേശങ്ങള്‍ അയക്കാനും വൃത്തികെട്ട രീതിയില്‍ വിമര്‍ശിക്കാനും തുടങ്ങി. അതെന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. പിന്നീട് കാര്യങ്ങള്‍ക്കൊക്കെ മാറ്റം വന്നെങ്കിലും അതിന്നും വേദനിപ്പിക്കുന്ന ഓര്‍മ്മയാണ്. ഇന്ന് ഞാന്‍ മൂന്നു കുട്ടികളുടെ അമ്മയാണ്. ഞാനനുഭവിച്ചതു പോലെയുള്ള മോശപ്പെട്ട അനുഭവങ്ങളുണ്ടാവാതെ അവരെ വളര്‍ത്തുകയാണ് എന്റെ ലക്ഷ്യം. ശാരീരികമോ വൈകാരികമായോ അവരെ ആരും മുറിപ്പെടുത്താത്ത രീതിയില്‍ നന്മയുള്ള വ്യക്തികളായി…
Read Moreഎന്നെ പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ നിരന്തരം വിളിക്കുന്നു; എന്റെ നമ്പര്‍ അവര്‍ക്ക് നല്‍കിയത് സണ്ണി ലിയോണ്‍; ഗുരുതര ആരോപണങ്ങളുമായി രാഖിസാവന്ത്…
ബോളിവുഡ് താരവും മുന്‍ നീലച്ചിത്രനായികയുമായ സണ്ണി ലിയോണിനെതിരേ കടുത്ത ആരോപണങ്ങളുമായി നടി രാഖി സാവന്ത് രംഗത്ത്. അഭിനയിക്കാനായി നിര്‍ബന്ധിച്ച് പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും നിരവധി ഫോണ്‍കോളുകളാണ് ദിവസവും തനിക്ക് വരുന്നതെന്നും തന്റെ നമ്പര്‍ നല്‍കിയത് സണ്ണി ലിയോണാണെന്നാണ് അവര്‍ പറയുന്നതെന്നും രാഖി പറയുന്നു. എന്നാല്‍ സണ്ണി ലിയോണ്‍ തന്നെയാണോ നമ്പര്‍ കൊടുത്തതെന്ന് തനിക്ക് ഉറപ്പില്ലയെന്നും രാഖി പറയുന്നു. സണ്ണി ലിയോണ്‍ എന്തിനാണ് എന്റെ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് നല്‍കിയത് എന്നു ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. തനിക്ക് അയച്ച മെസേജുകളെല്ലാം കയ്യിലുണ്ടെന്നും രാഖി പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമോയെന്ന ചോദ്യത്തിന് മെസേജുകളും പറഞ്ഞതുമല്ലാതെ വ്യക്തമായ തെളിവുകളൊന്നും കയ്യിലില്ലെന്നും അവര്‍ പറഞ്ഞു. എന്ത് ധൈര്യമുണ്ടായിട്ടാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍…
Read More