ബെന്‍സും ഓഡിയും ആര്‍ക്കു വേണം; മാദകസുന്ദരി സണ്ണി സ്വന്തമാക്കിയ വണ്ടി ഒരു ഒന്നൊന്നര മൊതലാണ്; വണ്ടി സണ്ണിയേപ്പോലെ ഹോട്ടെന്ന് ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ മാദകസുന്ദരി സണ്ണി ലിയോണിനെപ്പോലെ തന്നെ ഹോട്ടാണ് താരത്തിന്റെ പുതിയ ആഡംബര കാറും. ലോകത്ത് 450 എണ്ണം മാത്രം നിര്‍മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുതിയ ആഡംബര കാര്‍ സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. നേരത്തെ സണ്ണിലിയോണിന് ഭര്‍ത്താവ് ഒരു മസരാറ്റി സമ്മാനിച്ചിരുന്നു. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ മസരാറ്റിയുടെ സെഡാനായ ഗീബ്ലിയുടെ ലിമിറ്റഡ് എഡിഷനാണ് നെരിസ്‌മോ. മൂന്നു ലീറ്റര്‍ , ആറു സിലിണ്ടര്‍ (വി 6) ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് നെരിസ്‌മോയില്‍ ഉപയോഗിക്കുന്നത്. നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷന്‍ വില്‍പ്പനയ്ക്കുള്ളത്, ഇന്ത്യയില്‍ മസരാറ്റി ഗിബ്ലി മാത്രമേ വില്‍പ്പനയ്ക്കുള്ളു. ഗീബ്ലി, ഗീബ്ലി എസ്, ഗീബ്ലി എസ് ക്യു4 തുടങ്ങിയ വകഭേദങ്ങളില്‍ നെരിസ്‌മോ എഡിഷന്‍ ലഭ്യമാണ്. ഗീബ്ലിക്ക്…

Read More

സിരകളെ ചൂടുപിടിപ്പിക്കുന്ന നൃത്തച്ചുവടുമായി സണ്ണിലിയോണ്‍ ; നൈറ്റ് ക്ലബ് ലഹരി പതയുന്ന ‘ലോക്ക ലോക്ക’ തരംഗമാവുന്നു; വീഡിയോ കാണാം…

മുംബൈ: ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശം സണ്ണിയുടെ പുതിയ പാര്‍ട്ടി നമ്പര്‍ വീഡിയോ വൈറലാവുന്നു. റാപ് ഗായകന്‍ റാഫ്താറിനൊപ്പമാണ് സണ്ണി എത്തുന്നത്.ബേബി ഡോള്‍ (രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷമുള്ള സണ്ണിയുടെ പുതിയ ഐറ്റം നമ്പര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നൈറ്റ് ക്ലബില്‍ ലഹരി പുതയുന്ന അന്തരീക്ഷത്തില്‍ ആളുകള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലോക്ക ലോക്ക എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ഉന്മാദിയായ പെണ്‍കുട്ടി എന്നാണ്. സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ആരിഫ് ഖാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്. വീഡിയോ പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. ഇപ്പോള്‍ അത് പത്ത് ലക്ഷം കവിഞ്ഞിരിക്കുകയാണ്

Read More

മലയാളി ആരാധകരുടേത് ആത്മാര്‍ഥത നിറഞ്ഞ സ്‌നേഹമെന്ന് സണ്ണി; തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ അധിക്ഷേപിക്കുന്നവരോട് പുച്ഛം മാത്രമെന്നും സണ്ണി

കൊച്ചി: ബോളിവുഡ് നടി സണ്ണിലിയോണിന്റെ കേരള സന്ദര്‍ശനം ഒരു സംഭവമായിരുന്നു. സണ്ണിയെ കാണാന്‍ ആയിരങ്ങളാണ് അന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. പഴയ നീലച്ചിത്ര നടിയോടുള്ള ആവേശത്താലാണ് ആളുകള്‍ കൊച്ചിയിലെത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായും പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്നെ ഒരുനോക്കു കാണാനെത്തിയ ആരാധകര്‍ക്കു വേണ്ടി സാക്ഷാല്‍ സണ്ണിലിയോണ്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ വന്ന ജനങ്ങള്‍ തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഒരു ടിവി ചാറ്റ് ഷോയിലാണ് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്നും നടി പറഞ്ഞു. ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല.മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല എന്നായിരുന്നു സണ്ണി ലിയോണ്‍ പറഞ്ഞത്. നേരത്തെ സ്‌നേഹക്കടലായിരുന്നു കൊച്ചിയില്‍ താന്‍ കണ്ടത് എന്ന് സണ്ണി ലിയോണ്‍ വിശേഷിപ്പിച്ചിരുന്നു.…

Read More

അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി നിര്‍മാതാവിനൊപ്പം കിടക്ക പങ്കിടണം; താന്‍ പോണ്‍ അഭിനയരംഗത്ത് എത്തിപ്പെട്ടതെങ്ങനെയെന്ന് തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍

സിനിമാ മേഖലയില്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി പലര്‍ക്കും വഴങ്ങിക്കൊടുക്കല്‍. പല നടിമാരും സിനിമയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പലരും ഇത്തരം ആവശ്യങ്ങളുമായി തങ്ങളെ സമീച്ചെങ്കിലും തങ്ങള്‍ വഴങ്ങിയില്ലെന്ന് അവരില്‍ ഒട്ടുമിക്ക ആളുകളും പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ ഒരു കഥയാണ് നീലച്ചിത്രങ്ങളിലൂടെ യുവാക്കളെ ത്രസിപ്പിച്ച ബോളിവുഡ് താരം സണ്ണിലിയോണിന് പറയാനുള്ളത്. താന്‍ കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്നാണ് ഇപ്പോള്‍ സണ്ണി തുറന്നു പറയുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന സമയമായിരുന്നു. അങ്ങനെ ഒരു പടം ഒത്തുവന്നു. എന്നാല്‍ പടത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് വേണമെങ്കില്‍ ഒരു രാത്രി പ്രൊഡ്യൂസര്‍ക്കൊപ്പം തങ്ങണമെന്ന് തന്നെ സമീപിച്ചയാള്‍ പറയുകയായിരുന്നെന്ന് സണ്ണി വെളിപ്പെടുത്തുന്നു.ആ സമയത്ത് തന്റെ മുന്നില്‍ മറ്റുവഴികളൊന്നും ഇല്ലാഞ്ഞതിനാല്‍ അതിനു വഴങ്ങികൊടുക്കേണ്ടി വന്നെന്നും താരം…

Read More

ഓഗസ്റ്റ് 17ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കുമോ ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

സണ്ണി ലിയോണ്‍ ഓഗസ്റ്റ് 17ന് കൊച്ചിയിലെത്തുമെന്ന വാര്‍ത്ത പരന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്. അന്ന് ഹര്‍ത്താലു വയ്ക്കുന്ന പാര്‍ട്ടിക്കാരെ പക്ഷഭേദമില്ലാതെ പഞ്ഞിക്കിടുമെന്ന് കൊച്ചിയിലെ ഫ്രീക്കന്മാര്‍ പറയുന്നു. ഓഗസ്റ്റ് 17ന് അവധി തരാത്തതില്‍ പ്രതിഷേധിച്ച് ജോലി രാജി വയ്ക്കുന്ന ആളുകളെയും ട്രോളില്‍ കാണാം. എന്തായാലും ഓഗസ്റ്റ് 17ന് കൊച്ചി ജനസാഗരമാവുമെന്നുറപ്പാണ്… ട്രോളുകള്‍ ഇങ്ങനെ…

Read More

ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിക്കുന്നു ? സണ്ണി കൊച്ചിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാവും

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ രോമാഞ്ചമായ സണ്ണി ലിയോണും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഒന്നിക്കുന്നുവോ ? ഏതാനും ദിവസമായി ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. സണ്ണി കൊച്ചിയിലെത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഒരു പ്രമുഖ ഫോണ്‍ റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. . ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി ലിയോണ്‍. മോഹന്‍ലാലിനോടൊപ്പം പങ്കെടുക്കാന്‍ കിട്ടുന്ന അവസരം സണ്ണി ലിയോണ്‍ നഷ്ടപ്പെടുത്തില്ലെന്നു കരുതാം. ഇതുവരെ സണ്ണി മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല. പോണ്‍ ഇന്‍ഡസ്ട്രിയിലെ മിന്നും താരമായ സണ്ണി ജിസം-2…

Read More

അമ്മയായ സന്തോഷത്തില്‍ സണ്ണി ലിയോണ്‍; സണ്ണിയും ഭര്‍ത്താവും അനാഥാലയത്തില്‍ നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുത്തു; കുഞ്ഞിന്റെ പേര് നിഷാ കൗര്‍ വെബ്ബര്‍

ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരി സണ്ണി ലിയോണും ഒടുവില്‍ അമ്മയായി. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ടയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. ബോളിവുഡ് നടിയും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ…

Read More

”എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” വിവാദത്തിനു തിരികൊളുത്തിയ രാംഗോപാല്‍ വര്‍മയുടെ പുതിയ ഹൃസ്വചിത്രം കാണാം…

രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്‍മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

Read More

നിങ്ങള്‍ക്കറിയാത്ത ഒരു സണ്ണി ലിയോണുണ്ട്; ഇന്ന് ജന്മദിനമാഘോഷിക്കുന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെക്കുറിച്ച് ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ ഇതാ…

സണ്ണി ലിയോണ്‍ എന്നു പറഞ്ഞാല്‍ അറിയാത്ത യുവാക്കള്‍ ഇന്ത്യയിലുണ്ടാവില്ല. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട സണ്ണിച്ചേച്ചിയുടെ പിറന്നാളാണ്. പോണ്‍ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സണ്ണി ജിസം-2 എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. തുടര്‍ന്നിങ്ങോട്ട് ഇന്ത്യന്‍ യുവത്വം മുഴുവന്‍ സണ്ണിയുടെ മോഹവലയത്തില്‍ വീണു.മുപ്പത്തിയാറാം ജന്മദിനമാഘോഷിക്കുന്ന വേളയില്‍ താരത്തെ കുറിച്ച് നിങ്ങളിതുവരെ അറിയാത്തതും കേള്‍ക്കാന്‍ കൊതിക്കുന്നതുമായ ചില രസകരമായ കാര്യങ്ങളാണ് അറിയാം. സിക്ക് പഞ്ചാബി മാതാപിതാക്കള്‍ക്ക് 1981 മേയ് 13ന് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സാര്‍ണിയ എന്ന പട്ടണത്തില്‍ കരണ്‍ജിത് കൗര്‍ വോറ എന്ന പേരിലായിരുന്നു സണ്ണി ജനിച്ചത്. വളര്‍ന്നപ്പോള്‍ നഴ്‌സാകമെന്നായിരുന്നു സണ്ണിയുടെ ആഗ്രഹം. തുടര്‍ന്ന് നഴ്‌സിങ് പഠനവുമാരംഭിക്കുകയും ചെയ്തു. അതേസമയം തന്നെ സണ്ണി ഡാന്‍സറായും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു മോഡലിങിലേക്ക് വരുന്നത.് തുടര്‍ന്ന് പെന്തൗസ് മാഗസീനിന്റെ മോഡലായി. മാഗസീന്‍ ഉടമയുടെ നിര്‍ദേശപ്രകാരമാണ് സണ്ണിക്കൊപ്പം ലിയോണ്‍ എന്നപ്പേരും ചേര്‍ത്തത്.…

Read More

സണ്ണിയുടെ ഇഷ്ട കളിക്കാരന്‍ സച്ചിനും കോഹ്‌ലിയുമൊന്നുമല്ല; പിന്നെയാരെന്നറിയേണ്ടേ

ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണിന് അനവധി ആരാധകരാണുള്ളത്. ഇന്ത്യയിലെ മറ്റെല്ലാ ആളുകളെയും പോലെ സണ്ണിയ്ക്കും അല്‍പം കളിക്കമ്പമുണ്ട്. ക്രിക്കറ്റാണ് സണ്ണിയുടെ ഇഷ്ടകളി. ക്രിക്കറ്റില്‍ സണ്ണിയ്ക്ക് ഒരു ഇഷ്ടതാരവുമുണ്ട്. ആരാവും അതെന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ചോദ്യത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും ഒട്ടുമിക്ക ഇന്ത്യാക്കാരുടെയും ഉത്തരം. ചിലര്‍ പറയും അത് വിരാട് കോഹ് ലിയാണെന്ന്. എന്നാല്‍ ഉത്തരം ഇവരൊന്നുമില്ല. ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് സണ്ണിയുടെ മനസില്‍ കയറിക്കൂടിയ കളിക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞെങ്കിലും പത്താം ഐ.പി.എല്ലില്‍ ഫോമില്ലായ്മയില്‍ വലയുമ്പോഴും ധോനി തന്നെയാണ് തന്റെ ഇഷ്ടതാരമെന്ന് പറയുകയാണ് സണ്ണി. ട്വിറ്ററിലെ ആസ്‌ക് സണ്ണി എന്ന ചോദ്യോത്തര സെഷനില്‍ ഇഷ്ട ടീമും കളിക്കാരനും ഏതാണെന്ന് ഗണേഷ് കുമാര്‍ എന്നയാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്. സണ്ണിയുടെ ഇഷ്ട ടീം ടീം ഇന്ത്യ തന്നെ. എന്തായാലും…

Read More