തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് നടന് സണ്ണി വെയ്ന്‍. ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലെ തന്റെ കഥാപാത്രം മരിക്കുന്നത് കണ്ട് അമ്മ വളരെയധികം കരഞ്ഞെന്നും ഒരു സ്വകാര്യ ചാനലിലെ പ്രോഗ്രാമില്‍ നടന് തുറന്നുപറഞ്ഞു. സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാന്‍ പോയത്. നിനക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ, നിന്റെ സംവിധായകനോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു കൂടായിരുന്നോ എന്നും പറഞ്ഞു. ഞാന്‍ ഇന്ന് ഇവിടെയിരിക്കുന്നത് സെക്കന്‍ഡ് ഷോയിലെ കുരുടി എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത കൊണ്ടാണ്. മരിക്കുന്ന സീന്‍ എത്തിയപ്പോള്‍ തിയേറ്ററില്‍ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ വരെ അയ്യോ എന്ന് പറഞ്ഞു. പിന്നെ അമ്മയുടെ കാര്യം പറയണോ സണ്ണി പറയുന്നു. അമ്മയും അച്ഛനും വളരെയധികം പിന്തുണ നല്‍കുന്നവരാണ്. നല്ല സ്ക്രിപ്റ്റ്…
Read More