ധ്രുവപ്രദേശങ്ങളിലുള്ളവര്‍ക്ക് സൂര്യനെ വല്ലപ്പോഴുമാണ് കണികാണാന്‍ കിട്ടുക. ഉത്തരധ്രുവത്തോടു ചേര്‍ന്നുകിടക്കുന്ന സൈബീരിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ശൈത്യകാലത്തില്‍ ദിവസത്തില്‍ രണ്ട് മണിക്കൂര്‍ മാത്രം തെളിയുന്ന സൂര്യന്‍ പക്ഷെ വേനലില്‍ 20 മുതല്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കുറി വേനല്‍ക്കാലത്ത് സൂര്യന്‍ നട്ടുച്ചയ്ക്ക് അപ്രത്യക്ഷനായപ്പോള്‍ സൈബീരിയക്കാര്‍ ഒന്നു പേടിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈബീരിയയില്‍ നിന്ന് പട്ടാപ്പകല്‍ സൂര്യന്‍ അപ്രത്യക്ഷനായത്. രാവിലെ 11. 30ന് അപ്രത്യക്ഷനായ സൂര്യന്‍ തിരികെയെത്തിയത് ഉച്ചയ്ക്ക് 2 മണിക്കാണ്. പതിവില്ലാതെ പകല്‍ ഇരുട്ടു മൂടുന്നതു കണ്ട സൈബീരിയക്കാര്‍ ആകെ പരിഭാന്ത്രരായി. പതിയെ ഇരുട്ടിനു കനം കൂടി വന്നു. വൈകാതെ അവസ്ഥ രാത്രിക്കു തുല്യമായി. ലൈറ്റിടാതെ ഒന്നും കാണാനോ ടോര്‍ച്ചില്ലാതെ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥ. ചിലര്‍ ഭൗമനിരീക്ഷണ കേന്ദ്രത്തിലെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് കാരണമന്വേഷിച്ചു, കടുത്ത വിശ്വാസികളായ ചിലരാകട്ടെ ആരാധനാലയങ്ങളിലേക്ക് ഓടുകയും ചെയ്തു. ഏതായാലും മൂന്ന് മണിക്കൂര്‍…
Read More