ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ അവര്‍ക്കു ഭരണഘടനയുടെ 29, 30 വകുപ്പുകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ നല്‍കാവുന്നതാണെന്നു കേന്ദ്ര സര്‍ക്കാര്‍. അതത് സംസ്ഥാന സര്‍ക്കാരിന് ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മിസോറം, നാഗാലാന്‍ഡ്, മണിപ്പുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, ലഡാക്ക്, കശ്മീര്‍ എന്നിവിടങ്ങളില്‍ എണ്ണത്തില്‍ കുറവായതിനാല്‍ ഹിന്ദുക്കള്‍ക്കു ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയിലാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ചുള്ളതാണ് ഭരണഘടനയുടെ 29-ാം അനുഛേദം. ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നടത്താനുമുള്ള അവകാശമാണ് 30-ാം അനുഛേദത്തില്‍ പറയുന്നത്. സംസ്ഥാനത്തെ ജനസംഖ്യ പരിശോധിച്ച് ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കാന്‍ സംസഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം സംബന്ധിച്ച ടി.എം.എ. പൈ കേസിലെ വിധിന്യായത്തില്‍ സുപ്രീം കോടതിയുടെ പതിനൊന്നംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.…
Read MoreTag: supreme court
അറസ്റ്റ് അത്യാവശ്യമെങ്കില്‍ മാത്രം ! കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ശിക്ഷയുണ്ടെങ്കില്‍ മാത്രമേ ജയിലിലേക്ക് അയയ്ക്കാവൂ; സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഇങ്ങനെ…
കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാത്രമല്ല ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നു. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍…
Read Moreഎത്ര തലമുറ വരെ സംവരണം തുടരുമെന്ന് സുപ്രീം കോടതി ! പരമാവധി 50 ശതമാനം സംവരണം എന്ന പരിധി നീക്കുന്നത് ശുഭകരമോ ?
വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണം എത്ര തലമുറ വരെ തുടരുമെന്ന നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. പരമാവധി 50% സംവരണം എന്ന നിയന്ത്രണപരിധി നീക്കുന്നത് ഭരണഘടനയുടെ പതിനാലാം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തിനു വിരുദ്ധമാകില്ലേയെന്നും ഇത് അസമത്വത്തിലേക്കു നയിക്കില്ലേയെന്നും മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയോടു സുപ്രീം കോടതി ചോദിച്ചു. മറാത്ത സംവരണക്കേസില്‍ അഞ്ചാം ദിവസത്തെ വാദം കേള്‍ക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ ചോദ്യം. മറാത്തകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്കുന്ന നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. മണ്ഡല് വിധി(ഇന്ദിരാ സാഹ്നി കേസ്) നിഷ്കര്‍ഷിച്ച സംവരണത്തിലെ 50 ശതമാനം പരിധി എന്ന നിയന്ത്രണം നീക്കണമെന്നാണ് മറാത്ത സംവരണക്കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ റോത്തഗിയുടെ വാദം. മണ്ഡല് വിധി 1931ലെ…
Read Moreമേലാല്‍ ഇത്തരം കേസുമായി ഈ വഴിക്ക് വന്നേക്കരുത് ! രാഹുലിനെതിരേ ഹര്‍ജി നല്കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയിച്ച വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയ്ക്ക് പിഴ വിധിച്ചത്. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതിയുടെ നടപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷാ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ…
Read More15 ദിവസത്തിനകം മുഴുവന്‍ തൊഴിലാളികളെയും സ്വദേശത്ത് എത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി ! ഉത്തരവ് കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ബാധകം…
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും എത്രയും പെട്ടെന്ന് സ്വദേശങ്ങളില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി സുപ്രീം കോടതി. ഇതിനായി 15 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകള്‍ വേണ്ടി വരുമെന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത വിശദീകരിച്ചു.
Read Moreഒടുവില്‍ സുപ്രിം കോടതി വിധി നടപ്പായി ! ജെയിന് കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു; പദ്ധതി പൂര്‍ണവിജയമെന്ന് എഡിഫസ് കമ്പനി
ജെയിന് കോറല്‍ കോവിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റും മണ്ണോടു ചേര്‍ന്നതോടെ സുപ്രിംകോടതി വിധി പൂര്‍ണമായി നടപ്പായി. 2.30-ന് മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ സ്ഫോടനം നടന്നു. ഇതോടെ സുപ്രീംകോടതി വിധിച്ച പ്രകാരം എല്ലാ കെട്ടിട സമുച്ചയങ്ങളും പൊളിക്കുന്ന പ്രക്രിയയും അവസാനിച്ചു. 26 മിനിറ്റ് വൈകി 1.56-നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണു സൈറണ്‍ മുഴങ്ങുന്നതു വൈകാന്‍ കാരണമായത്. 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെയാണു ജെയിന് കോറല്‍ കോവില്‍ സ്ഫോടനം നടന്നത്. 128 അപ്പാര്‍ട്ട്മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പത് സെക്കന്‍ഡില്‍ തകര്‍ന്നുവീണു. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപമാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്തായിരുന്നപ്പോള്‍ ആദ്യം പണിത ഫ്ളാറ്റ് സമുച്ചയമായിരുന്നു…
Read Moreമതപരമായ ആചാരങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കില്‍ അതില്‍ ഇടപെടരുത് ! സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം…
സര്‍ക്കാരിന് മതാചാരങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കില്‍ അതില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി. ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത്. ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ പൊളിച്ച് നീക്കിയ ഒഡീഷ സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റും ഉള്ള മഠങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പൊളിച്ചത്. എന്നാല്‍ ക്ഷേത്രവും ആയി ബന്ധപ്പെട്ട മഠങ്ങള്‍ ഇങ്ങനെയാണോ പൊളിച്ചുനീക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആരാഞ്ഞു. പഴകിയത് ആണെങ്കിലും മഠങ്ങള്‍ക്ക് ക്ഷേത്ര ആചാരവും ആയി ബന്ധമുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Read Moreവധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ഒടുവില്‍ സുപ്രീം കോടതി തിരിച്ചറിഞ്ഞു ! യുവാവ് ഭാര്യയെയും മക്കളെയും കൊന്ന സംഭവത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം വിധി തിരുത്തപ്പെടുമ്പോള്‍…
രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയ്ക്കും തെറ്റുപറ്റാം. ഭാര്യയെയും നാലുമക്കളെയും കൊന്ന സംഭവത്തില്‍ യുവാവിന് വധശിക്ഷ വിധിച്ച സുപ്രീം കോടതി എട്ടു വര്‍ഷത്തിനു ശേഷം പിഴവു മനസ്സിലാക്കി വിധി തിരുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയിലായിരുന്നു പ്രസ്തുത സംഭവം നടന്നത്. 2011ലെ വിധിയാണ് തെളിവുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ എന്‍ വി രമണ, എം എ ശാന്തനഗൗഡര്‍, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ച് തിരുത്തിയത്. വധശിക്ഷ വിധിച്ചത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നു വിലയിരുത്തി ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. മുന്‍ഭാര്യയോട് പ്രതി നടത്തിയ കുറ്റസമ്മതം സ്ഥിരീകരിച്ചില്ല എന്നതാണ് ആദ്യത്തെ പിഴവ്. പ്രതി ഭാര്യയുടെ മുഖം തല്ലിച്ചതച്ചുവെന്ന ന്യായീകരിക്കാന്‍ മെഡിക്കല്‍ തെളിവുകളില്ല എന്നതായിരുന്നു രണ്ടാമത്തേത്. എന്നാല്‍ ഇയാള്‍ കുറ്റം ചെയ്തുവെന്നതിന് സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതി ആജീവനാന്തം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആറാം സാക്ഷിയായ പ്രതിയുടെ ആദ്യഭാര്യ ഇയാള്‍…
Read Moreമേലാല്‍ ഹര്‍ജിയും പൊക്കിപ്പിടിച്ച് ഈ പരിസരത്ത് കണ്ടേക്കരുത് ! മരട് ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരേ ഹര്‍ജിയുമായി ചെന്നവരെ കണ്ടംവഴി ഓടിച്ച് സുപ്രിംകോടതി ജഡ്ജി; വഴിയാധാരമാകാന്‍ പോകുന്നത് 352 പേരുടെ ജീവിതങ്ങള്‍…
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ളാറ്റ് പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധിയ്ക്കെതിരേ ഫ്ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുമെന്ന് മരട് നഗരസഭ അറിയിച്ചു. അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് ഫ്ളാറ്റുടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് മരട് നഗരസഭയുടെ ഇടപെടല്‍. അല്ലാത്ത പക്ഷം നഗരസഭയ്ക്കെതിരേയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഫ്ളാറ്റ് പൊളിക്കാന്‍ നടപടിയാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ഇവിടുത്തെ താമസക്കാര്‍ ആശങ്കയിലാണ്. അഞ്ച് ഫ്ളാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണുള്ളത്. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജിക്കാര്‍ക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഇനി ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.…
Read Moreഒരുമിച്ച് ജീവിച്ച് എല്ലാംപങ്കിട്ടശേഷം തെറ്റുമ്പോള്‍ കാമുകനെ കുടുക്കാന്‍ ശ്രമിക്കുന്ന സ്തീകള്‍ക്ക് ഇനി എട്ടിന്റെപണി !സുപ്രീംകോടതിയുടെ സുപ്രധാന വിധി ആശ്വസമാകുന്നത് അനവധി കാമുകന്മാര്ക്ക്…
ന്യൂഡല്‍ഹി: പരസ്പരം പ്രണയിച്ച ശേഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് തെറ്റുമ്പോള്‍ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സുപ്രീംകോടതി. അത്തരം പരാതികള്‍ അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹവാഗ്ദാനം നല്കി ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള പരാതികളേറുന്ന ഇക്കാലത്ത് ഈ വിധി ഒട്ടേറെ മുന്കാമുകന്മാര്ക്ക് ആശ്വാസം പകരുന്നതാണ്. ഒരുമിച്ചുതാമസിക്കുകയും പരസ്പര സമ്മതത്തോടെ ബന്ധപ്പെടുകയും ചെയ്തശേഷം വിവാഹം ചെയ്തില്ലെന്ന കാരണത്താല്‍ പീഡനപരാതി നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതുകൊണ്ടാണ് കോടതി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം പരാതികളില്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്. അബ്ദുല്‍നസീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് പിരിയുകയും ചെയ്യുന്ന സംഭവങ്ങളില്‍ പുരുഷന് വിവാഹവാഗ്ദാനം നല്കി വഞ്ചിച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരുമിച്ച് താമസിച്ച കാലയളവില്‍ അവര്‍…
Read More