Unprecedented. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യം അല്ല. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിനും കര്‍ണാടകത്തിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലെ അര്‍ദ്ധരാത്രിയിലെ വാദം കേള്‍ക്കലിനെയും ഞങ്ങള്‍ വിശേഷിപ്പിച്ചത് Unprecedented എന്നായിരുന്നു. എന്നാല്‍ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത മറ്റൊരു നിമിഷത്തിന് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ആയി കോടതി വാര്‍ത്തകള്‍ കവര്‍ ചെയ്യുന്ന ഞങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും, വിദ്യാര്‍ത്ഥികളും ഒക്കെ സാക്ഷി ആയി. പ്രളയക്കെടുതിയില്‍ ആടി ഉലയുന്ന കേരളത്തിന് അഭിമാനവും പ്രചോദനവും ആകുന്ന ചില ചരിത്ര നിമിഷങ്ങള്‍. ഏത് പ്രകൃതി ദുരന്തം പിടിച്ച് കുലുക്കിയാലും കേരളത്തിന് അതിനെ അതിജീവിക്കാന്‍ ആകും എന്ന് തെളിയിച്ച നിമിഷങ്ങള്‍. ചെങ്ങന്നൂരും പന്തളത്തും ചാലക്കുടിയിലും ആലുവയിലും പ്രളയം വിതയ്ക്കുന്ന ദുരിതങ്ങളുടെ…
Read MoreTag: supreme court
പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ വിവാദം അവസാനിക്കുന്നില്ല; ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി; ഇത്തവണ ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്…
ഹൈദരാബാദ്:ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി ഗാനരംഗത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ലോകമാകെ വൈറലായ ഗാനരംഗത്തില്‍ നടി പ്രിയ വാര്യരുടെ കണ്ണിറുക്കലിന് എതിരെ വീണ്ടും ഹൈദരാബാദില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനിടെ, പ്രിയ വാര്യര്‍ കണ്ണിറുക്കുന്ന രംഗം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളായ രണ്ട് പേര് സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഗാനം നിരോധിക്കണമെന്നും സിനിമ വിലക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഇതേ വിഷയത്തില്‍ നേരത്തെ ഹൈദരാബാദില്‍ നിന്ന് മുസ്ലിം മത സംഘടനകള്‍ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാലിത് വിജയം കണ്ടിരുന്നില്ല. പ്രവാചകന് മുഹമ്മദിനെയും ഭാര്യയായിരുന്ന ഖദീജ ബീവിയെയും വാഴ്ത്താന്‍ ഉദ്ദേശിച്ചുളളതാണ് ഗാനമെന്ന് പറഞ്ഞ ഹര്‍ജിക്കാര്‍, ഗാനരംഗങ്ങള്‍ ഇതിന് വിരുദ്ധമാണെന്ന് ആരോപിച്ചു. നേരത്തേ കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനം പിന്‍വലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍…
Read Moreദേശീയ പാതയോരത്ത് നിന്നും മാറ്റി സ്ഥാപിച്ച ബിവറേജസ് ഔട്ട്ലെറ്റുകളുടെ പുതിയ കേന്ദ്രങ്ങള്‍ എവിടെയെന്നറിയാം…
മാറ്റി സ്ഥാപിച്ച ബിവറേജസുകളുടെ പുതിയ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. ദേശീയ പാതയോരത്തു നിന്നും ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുവാനുള്ള സുപ്രീം കോടതിയുടെ തീരുമാനം വന്നതിനു ശേഷം ചിലയിടങ്ങളില്‍ ബെവ്കോ ഔട്ട്ലറ്റുകള് മാറ്റിസ്ഥാപിച്ചിരുന്നു. ശേഷിക്കുന്നവയുടെ വിവരങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സുപ്രീംകോടതി വിശദീകരണം നല്കിയ ശേഷം, കഴിഞ്ഞയാഴ്ച മദ്യശാലകള്‍ മാറ്റാനുള്ള നീക്കം പലയിടത്തും സംഘര്‍ഷത്തിലും ഹര്‍ത്താലിലും പ്രതിഷേധത്തിലുമാണ് കലാശിച്ചത്. അതിനാല്‍ തന്നെ സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ആകെ അങ്കലാപ്പിലായി മാറി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബെവ്കോയുടെ 134 ഷോപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 73 ഷോപ്പുകളുമാണ് പൂട്ടിയത്. മദ്യം എവിടെ കിട്ടും, എവിടെയൊക്കെയാണ് മാറ്റിയത് എന്നറിയാതെ പോകുന്നവരുമുണ്ട്. യാത്രാവേളയിലുള്‍പ്പെടെ മദ്യം വാങ്ങിപോകാനുദ്ദേശിച്ചവര്‍ക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്. എറണാകുളം ജില്ലയിലാണ് കേരളത്തില്‍ ഏറ്റവുമധികം മദ്യഷോപ്പുകള്‍ പൂട്ടിയത്. ഇപ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും മദ്യം വാങ്ങുന്നത്. ആലപ്പുഴ മുഹമ്മയില്‍ ഇന്നലത്തെ ക്യൂവിന്റെ നീളം…
Read More