സുധാകറുമായി പലകാര്യത്തിലും യോജിച്ചു പോകാന്‍ കഴിയില്ലായിരുന്നു; ഒടുവില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുകയാിരുന്നു; വിവാഹമോചനത്തെക്കുറിച്ച് വെട്ടിത്തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി

തിരുവനന്തപുരം:മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് അവരുടെ  ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് പുറംലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇതേക്കുറിച്ച് സുരഭി തുടക്കത്തില്‍ പ്രതികരിക്കാഞ്ഞപ്പോള്‍ പലരിലും ഇത് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി  വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

Read More

രണ്ടര വര്‍ഷം മുമ്പ് നടന്ന അജ്ഞാത വിവാഹത്തിനുശേഷം നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി, സ്വരച്ചേര്‍ച്ചകള്‍ക്കൊടുവില്‍ വേര്‍പിരിയല്‍ കോഴിക്കോട് കുടുംബക്കോടതിയില്‍, പ്രതികരിക്കാതെ നടി

ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്. ഇത് അവസാന സെല്‍ഫിയാണെന്നും. സംഭവത്തില്‍ കമന്‍റുകള്‍ ഒന്നുമില്ലെന്നും. നല്ല സുഹൃത്തുക്കളായിരിക്കും എന്ന് വിപിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്. രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ്…

Read More

നീയെത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്ന് അവനെന്നോട് ചോദിച്ചു, ഞാനെറ്റ പൊട്ടീര് കൊടുത്തു, കറങ്ങി വന്നപ്പോ ഒന്നുകൂടി പൊട്ടിച്ചു, യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ പയ്യനെ പഞ്ഞിക്കിട്ട സംഭവം സുരഭിലക്ഷ്മി വെളിപ്പെടുത്തുന്നു

സിനിമ താരത്തിനു പോലും രക്ഷയില്ലെന്ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ വ്യക്തമായതാണ്. ഇപ്പോഴിതാ തനിക്കു നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് നടി സുരഭി ലക്ഷ്മി മനസുതുറക്കുന്നു. ദേശീയ അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് സുരഭി തനിക്കു നേരിടേണ്ടിവന്ന അപമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍. ഗുല്‍മോഹര്‍ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ സമയത്തായിരുന്നു സംഭവം. എന്റെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുപോയൊരു സീനിയര്‍ പയ്യന്‍. അവനെന്നോട് ഗുല്‍മോഹര്‍ സിനിമയെക്കുറിച്ച് ഓരോന്ന് ചോദിക്കാന്‍ വന്നു. ഗുല്‍മോഹറില്‍ നീയെത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ടെന്ന് അവന്‍ ചോദിക്കയാണ്. വേണംന്നച്ചിട്ടല്ല, ഞാനൊരൊറ്റയെണ്ണം പൊട്ടിച്ചു. അവന്‍ കറങ്ങി വന്നപ്പോ ഒന്നുകുടി പൊട്ടിച്ചു. ഒരു സാദാ പെണ്ണാണ് ഞാന്‍. വെറും സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏതു തരത്തില്‍ ചോദ്യങ്ങള്‍ എറിയുന്നോ അതേപോലെ തിരിച്ചും എറിയാന്‍ കഴിവുള്ള ഒരാള്‍. സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും…

Read More

വിവാഹിതയാണെന്ന കാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിനാണ്? രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂരില്‍വച്ച് വിവാഹം കഴിച്ച വിപിനെക്കുറിച്ച് നടി ഒന്നും മിണ്ടാത്തതെന്തേ? വീട്ടില്‍ അമ്മയും സഹോദരങ്ങളും മാത്രമേയുള്ളുവെന്ന് സുരഭി

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഏവരും. ഒരുദിവസം കൊണ്ട് സ്റ്ററായി മാറിയ സുരഭിയുടെ ഇന്റര്‍വ്യു ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സോഷ്യല്‍മീഡിയയിലും സുരഭിമയം തന്നെ. ദേശീയ അവാര്‍ഡ് ലഭിച്ചിട്ടും പല ഇന്റര്‍വ്യൂകളിലും സുരഭി എന്തുകൊണ്ടാണ് ഭര്‍ത്താവിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്ന സംശയത്തിലാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം. അടുത്തിടെ നടന്ന പല അഭിമുഖങ്ങളിലും സുരഭി കല്യാണം കഴിഞ്ഞ കാര്യം വെളിപ്പെടുത്തുക പോലും ചെയ്തില്ലെന്നു മാത്രമല്ല വീട്ടില്‍ അമ്മയും സഹോദരങ്ങളുമേയുള്ളുവെന്നും പറയുന്നു. രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ…

Read More

ദിവസേന വരുന്നത് 2000ത്തോളം കോളുകള്‍! മെസേജ് കാരണം വാട്ട്‌സാപ്പിന്റെ ഒരുവശം തൂങ്ങി; അവാര്‍ഡ് നേട്ടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുരഭിലക്ഷ്മി

പ്രമുഖ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് സുരഭി. അഭിനയത്തോടുള്ള തന്റെ അര്‍പ്പണബോധം സുരഭിയ്ക്ക് നേടിക്കൊടുത്തത് ദേശീയ പുരസ്‌കാരമാണ്. മിനി സ്‌ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ അത് കോഴിക്കോട്ടുകാര്‍ അവര്‍ക്ക് കിട്ടിയ പുരസ്‌ക്കാരം പോലെയാണ് കണക്കാക്കിയത്. സ്വതസിദ്ധമായ ശൈലിയില്‍ സംസാരിക്കുന്ന സുരഭി കോഴിക്കോട് പൗരാവലി ഒരുക്കിയ സ്വീകരണ വേദിയിലും ആളുകളെ കൈയിലെടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ സംസാരം ആരംഭിച്ച അവര്‍ അതിഥിയായി എത്തിയ സുരേഷ് ഗോപിയെ പോലും ചിരിപ്പിച്ചു കൊണ്ടാണ് പ്രസംഗിച്ചത്. തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് സംസാരിച്ച സുരഭി ദേശീയ പുരസ്‌ക്കാരം ലഭിച്ചതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചാണ് പങ്കുവെച്ചത്. ദിവസവും പത്ത് പന്ത്രണ്ട് കോളുകള്‍ മാത്രമാണ് തനിക്ക് വന്നിരുന്നത്. എന്നാല്‍, ഇപ്പോല്‍ സ്ഥിതി മാറിയെന്ന് സുരഭി തുറന്നുപറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും അടക്കം മെസേജുകള്‍ വന്നടിയുകയായിരുന്നു. ദിവസം…

Read More

ഇതുപോലെയൊക്കെ ആകണ്ടേ സുരഭീ! വളരെ തമാശയോടെ അദ്ദേഹം ചോദിച്ചു; സംവിധായകന്റെ ചോദ്യത്തിന് ദേശീയ അവാര്‍ഡ് ജേതാവ് നല്‍കിയ മറുപടി ഇങ്ങനെ

പ്രമുഖ സംവിധായകന്‍ തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതായി നടി പാര്‍വ്വതി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയും സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം വെളിപ്പെടുത്തിയത്.  കൊച്ചിയില്‍ നടിക്കുനേരെയുണ്ടായതിനു സമാനമായ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. തമാശയ്ക്കെങ്കിലും അശ്ലീല സംഭാഷണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് സുരഭി പറഞ്ഞത്. ചെറിയ ചെറിയ റോളുകളാണ് ഞാന്‍ സിനിമയില്‍ ചെയ്തിട്ടുള്ളത്. സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ പേരില്‍ കിട്ടുന്ന അത്തരം വേഷങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ജോലി മാത്രമേ ഉണ്ടാകൂ. ആ ജോലി ചെയ്യുക പൈസ വാങ്ങി തിരിച്ചു പോരുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. പാര്‍വ്വതിയെ പോലുള്ള മുന്‍നിര നായികമാര്‍ അത്തരം വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ മാത്രമാണ് മലയാള സിനിമയിലും ഇത്തരത്തിലുള്ള  സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് അറിയുന്നത്. എന്നെ സംബന്ധിച്ച് നേരിട്ടൊരു…

Read More