തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയില്‍ മറുപടി പറയുന്നില്ല ! വീഡിയോയ്ക്കു താഴെ അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി…

അശ്ലീല കമന്റിട്ട യുവാവിവ് നല്ല എട്ടിന്റെ പണി കൊടുത്ത് സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് സുരഭിയുടെ പോസ്റ്റ്. സുഹൃത്ത് നിര്‍മ്മിച്ച ത്രീഡി മാസ്‌ക്ക് പരിചയപ്പെടുത്തിയ വീഡിയോയ്ക്ക് താഴെയാണ് അശ്ലീലച്ചുവയുള്ള കമന്റുമായി യുവാവ് എത്തിയത്. കോവിഡ് കാലത്തു പോലും ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്ന് സുരഭി ലക്ഷ്മി പറയുന്നു. ഇത്തരക്കാര്‍ക്കെതിരേ അവരുടെ ഭാഷയില്‍ പ്രതികരിക്കാന്‍ തന്റെ സംസ്‌കാരം അനുവദിക്കാത്തതു കൊണ്ടാണ് അതേരീതിയില്‍ മറുപടി പറയാത്തതെന്നും സുരഭി വ്യക്തമാക്കി. സുരഭിയുടെ കുറിപ്പ് ഇങ്ങനെ… ഇരുണ്ട കോവിഡ് കാലമാണിത്… ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതില്‍ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3D RRAY MASK എന്ന പേരില്‍ അവള്‍…

Read More

സമാപന ചടങ്ങിന് ക്ഷണിക്കാനാണെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത് ! ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭിയെ വെട്ടി ചലച്ചിത്ര അക്കാദമി;രൂക്ഷ പ്രതികരണവുമായി നടി രംഗത്ത്

ദേശീയ അവാര്‍ഡ് ജേത്രിയായ സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ രൂക്ഷ പ്രതികരണവുമായി നടി രംഗത്ത്. സുരഭിയെ ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സുരഭിയുമായി സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ ഔദ്യോഗിക ചടങ്ങുകള്‍ വേണ്ടെന്നു വച്ച സാഹചര്യത്തിലാണ് സുരഭിയെ വിളിക്കാതിരുന്നതെന്നും സമാപന ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞെങ്കിലും നടി അയഞ്ഞില്ല. ‘കമല്‍ സാര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. സുരഭിയെ പോലെ ദേശീയ പുരസ്‌കാരം നേടിയ ഒരു നടിയെ ഔദ്യോഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയ പ്രത്യക സാഹചര്യത്തില്‍ വിളക്കെടുത്തു കൊടുക്കാനും മറ്റും വിളിക്കുന്നത് ഔചിത്യമല്ലല്ലോ എന്നു കരുതിയാണ് വിളിക്കാതിരുന്നത്. സമാപന ചടങ്ങിന് സുരഭിയെ വിളിക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, എനിക്ക് ചോദിക്കാനുള്ളത്, സമാപന ചടങ്ങിന് ക്ഷണിക്കണമെങ്കിലും ഇപ്പോഴാണോ വിളിക്കേണ്ടത്? പ്രത്യേകിച്ച്…

Read More

ഞാന്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ട്! സുരഭി ഈ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും ഞെട്ടി

  ദേശീയ അവാര്‍ഡ് ജേതാവ് സുരഭി അടുത്തിടെ വെളിപ്പെടുത്തിയ രഹസ്യം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവാണെങ്കിലും ഇതുവരെ ഒരു സൂപ്പര്‍താരങ്ങളുടെ പോലും നായികയായി അഭിനയിക്കാനുള്ള ഭാഗ്യം സുരഭിയ്ക്കുണ്ടായിട്ടില്ല. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ മകളായി താന്‍ അഭിനയിച്ചിട്ടുണ്ടെന്ന രഹസ്യം സുരഭി പങ്കുവച്ചപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ മോഹന്‍ലാല്‍ വരെയായാണ്. ചാനല്‍ പരിപാടിക്കിടെയായിരുന്നു സുരഭിയുടെ വെളിപ്പെടുത്തല്‍. ലാലേട്ടന്റെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും ഞെട്ടി. രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലിന്റെ മകളായി സുരഭി എത്തിയത്. കുട്ടി ആയിരുന്നത് കൊണ്ട് കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വലിയ ധാരണ ഇല്ലായിരുന്നു, സംവിധായകന്‍ പറഞ്ഞത് അതേ പോലെ ചെയ്യുകയായിരുന്നെന്നും സുരഭി പറഞ്ഞു.

Read More