മലയാളികളുടെ പ്രിയനടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്. കോമഡി കഥാപാത്രമായി വന്ന് മികച്ച അഭിനേതാവായി മാറിയ താരമാണ് സുരാജ്. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്യുന്നതെങ്കിലും തരംകിട്ടുമ്പോഴൊക്കെ സെറ്റില്‍ തമാശ ഇറക്കാന്‍ താരം മടിക്കാറില്ല. ജനഗണമനയുടെ സെറ്റില്‍ താരം ഒഴിവ് സമയങ്ങളില്‍ മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവന് അടുത്തിടെ പറയുകയുണ്ടായി. ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയില്‍ സുരാജ് വെഞ്ഞാറമ്മൂടും സംവിധായകന് എം പത്മകുമാറും ചേര്‍ന്ന് അദിതി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്. അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരാജും അദിതിയും പറഞ്ഞു. സുരാജ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന് എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ ഇത് പറയരുത് അദിതിയെ വിളിച്ച് റിഹേഴ്സല്‍…
Read MoreTag: suraj venjarammood
സ്വല്പ്പം ജാഡയോട് കൂടി തന്നെ കുട്ടിയുടെ പേരെന്താ എന്നു ഞാന്‍ അവളോട് ചോദിച്ചു. പിന്നീട് നടന്നതൊക്കെ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ആയിരുന്നു; തനിക്ക് പറ്റിയ അമളി വെളിപ്പെടുത്തി സുരാജ്…
മിമിക്രി വേദികളിലൂടെ ഹാസ്യനടനായി മലയാള സിനിമയില്‍ എത്തിയ ആളാണ് സുരാജ്. പിന്നീട് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജിനെ ജനങ്ങള്‍ ഒന്നടങ്കം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്.സുരാജെന്ന അതുല്യ പ്രതിഭയ്ക്കുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പൊള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്. സുരാജ് ഈ അടുത്ത കാലത്ത് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഈ സംഭവം വെളിപ്പെടുത്തിയത്്. അതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങള്‍ മുന്‍പായിരുന്നു സംഭവം. ചെറിയ വേഷങ്ങള്‍ സീരിയലില്‍ ചെയ്തതിന്റെ പേരില്‍ നാട്ടിലൊരു താര പരിവേഷമൊക്കെ സുരാജിന് ലഭിച്ച സമയം. അങ്ങനെ ഉദ്ഘാടന പരിപാടികളിലേക്കൊക്കെ സുരാജിനും ക്ഷണം ലഭിച്ചു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പരിപാടിയ്ക്ക് ആയി പോയ തന്റെ അരികിലേക്ക് ഓട്ടോഗ്രാഫ് വാങ്ങാന്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി വന്നതും തുടര്‍ന്ന് ഉണ്ടായ രസകരമായ നിമിഷങ്ങളുമാണ് സുരാജ് വിവരിച്ചത്……
Read Moreതാന്‍ ആദ്യം പോയി ലാലേട്ടന്റെ അഭിനയം കണ്ടുപഠിക്ക്! എന്നിട്ട് സ്വന്തം കരണം നോക്കി ഒന്നുപൊട്ടിക്ക്; കെആര്‍കെയ്ക്ക് മറുപടിയുമായി സുരാജ് വെഞ്ഞാറമ്മൂട്
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ ചോട്ടോ ഭീം എന്നുവിളിച്ച് രംഗത്തുവന്ന ബോളിവുഡ് നടനും നിര്‍മ്മാതാവുമായ കമാല്‍ റഷീദ് ഖാനിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് മലയാളികള്‍. മോഹന്‍ലാലിനെ അപമാനിച്ച കമാല്‍ ആര് ഖാന് മറുപടിയുമായി ഇപ്പോഴിതാ സുരാജ് വെഞ്ഞാറമ്മൂടും രംഗത്തെത്തിയിരിക്കുന്നു. തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേയെന്ന് സുരാജ് പറഞ്ഞു. ,ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്നും സുരാജ് മുന്നറിയിപ്പ് നല്കി. ഫേസ്ബുക്കിലൂടെയാണ് സുരാജ് തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്. സുരാജിന്റെ ഫേ്സ്ബുക്ക് പോസ്റ്റ് വായിക്കാം- Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍…
Read More