മിമിക്രി രംഗത്തു നിന്ന് എത്തി മലയാളസിനിമ കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറന്മൂട്. തുടക്കകാലത്ത് ഹാസ്യറോളുകളിലായിരുന്നു താരം കൂടുതലായും പ്രത്യക്ഷപ്പെട്ടിരുന്നത്. തിരുവനന്തപുരം ശൈലിയില്‍ ഡയലോഗ് പറഞ്ഞു താരം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി സൂപ്പര്‍ഹിറ്റ് സിനിമയായ രാജമാണിക്യത്തില്‍ സുരാജിന്റെ സഹായത്താലാണ് തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുരാജിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്. ഒരു ചാനലില്‍ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകള്‍ ഇങ്ങനെ…തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയില്‍ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാന്‍ തുടങ്ങി. ഒരു ഇന്റര്‍വ്യൂന് പോയാല്‍ പോലും തിരുവനന്തപുരം ഡയലോഗ് പറയാന്‍ പറയും. അവസാനം ഞാന്‍ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍…
Read MoreTag: suraj venjarammoodu
എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നു കേട്ടാല്‍ പിന്നെ സുരാജ് കുടുംബവുമായി ഒറ്റ മുങ്ങലാണ് ! കൊച്ചിയില്‍ നിന്ന് വെഞ്ഞാറമ്മൂട്ടിലേക്കുള്ള സുരാജിന്റെ മുങ്ങലിനെക്കുറിച്ച് തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
നടന്‍,സംവിധായകന്‍ എന്നീ നിലകളില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെക്കുറിച്ച് ഷാജോണ്‍ നടത്തിയ ഒരു തുറന്നു പറച്ചിലാണ് വൈറലാകുന്നത്. കൊച്ചിയില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റില്‍ അയല്‍വാസികളായാണ് ഇരുവരും താമസിക്കുന്നത്. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടാകുന്നു എന്നു തോന്നുമ്പോഴേ സുരാജ് കുടുംബത്തേയും കൂട്ടി വെഞ്ഞാറമൂട്ടിലേക്ക് ഒറ്റ മുങ്ങലാണ്. പണ്ട് പ്രളയത്തിനു മുന്‍പും ഇപ്പോള്‍ കൊറോണ വരുന്നു എന്നു കേട്ടപ്പോഴും നാട്ടിലേക്ക് ഓടി എന്നും ഷാജോണ്‍ പറയുന്നു. ‘പലരും എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ നാട്ടില്‍നിന്ന് ഒളിച്ചോടുകയല്ലേ പതിവ്. ഞാന്‍ പക്ഷേ, പ്രശ്‌നങ്ങളുണ്ടായപ്പോള്‍നാട്ടിലേക്ക് ഓടുകയാണ് ചെയ്തത്. അതൊരു പ്രതീക്ഷയാണ്. പ്രതിസന്ധിയുണ്ടായാല്‍ നാട് കൈവിടില്ല എന്ന വിശ്വാസം. വെഞ്ഞാറുംമൂട്ടില്‍ ഞാന്‍ എന്നും സാധാരണക്കാരനാണ്. അവരൊന്നും എന്നെ സിനിമാനടനായല്ല കാണുന്നത്. പക്ഷേ, കൊച്ചിയില്‍ ഞാന്‍ അതിഥിയാണ്. അവിടെ പലരുടെയും മുന്നില്‍ സിനിമാനടന്‍ ആണ്. കൊറോണ വന്നപ്പോള്‍ പ്രവാസി സഹോദരങ്ങള്‍ പോലും സ്വന്തം…
Read More