കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്. സിനിമയില്‍ റോബോട്ടായി വേഷമിട്ട ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. ഹാസ്യതാരം സൂരജായിരുന്നു ആ കുഞ്ഞു മനുഷ്യന്.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു. ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂരജ് 20-ഓളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. സിനിമയില്‍ ശരിക്കുള്ള കുഞ്ഞപ്പന് നടന് സൂരജ് തേലക്കാടാണെന്ന് അണിയറക്കാര്‍ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ സൂരജിന് അഭിനന്ദനപ്രവാഹമാണ്. സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമര്‍പ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും പ്രേക്ഷകരും വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നല്കിയ പ്രത്യേക വിഡിയോയിലൂടെ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read MoreTag: suraj venjaramoodu
കൂടുതല്‍ പ്രതിഫലം ചോദിച്ച് പല നായകവേഷങ്ങളില്‍ നിന്നും സുരാജ് അകന്നു; അന്ന് പ്രേം നസീര്‍ പറഞ്ഞത് സുരാജിന്റെ കാര്യത്തില്‍ സത്യമായതിങ്ങനെ…
പ്രേം നസീര്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്താന്‍ അനുയോജ്യമാണെന്നാണ് ചിലര്‍ പറയുന്നത്. അതില്‍ അല്പസ്വല്പം സത്യമില്ലാതില്ലതാനും. സഹനടനായും കോമഡിയനായും തിളങ്ങി നിന്ന സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രിക്കാരന് ഇടയ്ക്ക് ചില വില്ലന്‍ വേഷങ്ങളും ചെയ്തു. ഒരുപാട് നമ്പരുകളുള്ള താരം പല നമ്പരുകള്‍ ഇറക്കിയാണ് പിടിച്ചു നില്‍ക്കുന്നത്. ഇതിനിടെ നായകനാകാന്‍ പലരും പ്രലോഭിച്ചെങ്കിലും താരം വഴങ്ങിയില്ല. എന്നാല്‍ നിന്നില്‍ ഒരു നായകനുണ്ടെന്നും ധൈര്യപൂര്‍വം മുമ്പോട്ടു പോകാനും പലരും ഉപദേശിച്ചു. ചെറിയ സിനിമകളില്‍ നായകനാകാന്‍ ക്ഷണിച്ചെങ്കിലും കൂടുതല്‍ പ്രതിഫലം ചോദിച്ച് താരം തടിതപ്പി. നായകവേഷമൊന്നും തന്റെ കയ്യില്‍ ഭദ്രമല്ലെന്ന് താരത്തിനറായാം. നല്ല നിര്‍മാതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങളില്‍ നായകനായാലേ ശ്രദ്ധിക്കപ്പെടൂ എന്ന് സുരാജിന് നന്നായി അറിയാം. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടാവുന്ന ചില സിനിമകളില്‍ നായകനായത്. അധികം പ്രതിഫലം മോഹിച്ചായിരുന്നു ഇത്. ഇതില്‍ ചിലത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അവാര്‍ഡും…
Read More