തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും തൃശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം ഏതാണ്ട് തീരുമാനമായി. തൃശൂർ പിടിക്കാനുള്ള രണ്ടാം അങ്കത്തിന് കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നതോടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി സിപിഐയിലെ വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കാനാണ് നീക്കം. ഇതോടെ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഏവരും ഉറ്റുനോക്കുന്നതായി മാറും. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ തൃശൂർ താനിങ്ങെടുക്കുവാ എന്നു പ്രഖ്യാപിച്ചത്. പക്ഷേ തൃശൂരുകാർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായില്ല. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റിയെങ്കിലും വോട്ടെണ്ണിയപ്പോൾ കോണ്‍ഗ്രസിലെ ടി.എൻ. പ്രതാപൻ വിജയിച്ചു. ഇത്തവണ അതല്ല സ്ഥിതിയെന്നാണ് സൂചന.…
Read MoreTag: suresh gopi- vivada prasangam
നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ നോക്കാം; സുരേഷ് ഗോപി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം
തൃശൂർ: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ഇക്കാര്യത്തിൽ സുരേഷ് ഗോപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ താരത്തിന് നല്‍കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
Read Moreചട്ടലംഘനം നടത്തിയിട്ടില്ല, നോട്ടീസിന് മറുപടി നൽകും; സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ..
തൃശൂർ: മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നത് തനിക്ക് തടയാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദൈവത്തിന്റെ പേരു വോട്ടിനായി ഉപയോഗിക്കരുതെന്നു കൃത്യമായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുള്ളതാണെന്നും സുരേഷ് ഗോപിയുടെ നടപടിയിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു.
Read More