മലയാളിയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്കു സഹായവുമായി നടന് സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്റ്റേയില്‍ താമസിക്കുന്ന യുകെ സ്വദേശി പെനിലോപ് കോയ്ക്കാണു (75) സുരേഷ് ഗോപി സഹായമെത്തിച്ചത്. ഇന്ത്യയിലെ ടൂറിസ്റ്റ് വീസ പുതുക്കാനായി രാജ്യത്തിനു പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ചു രാജ്യത്തു തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചെലവുകള്‍ക്കുള്ള തുക എന്നിവയുള്‍പ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്കി. സുരേഷ് ഗോപിക്കു വേണ്ടി പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ തുക കൈമാറി. ഭര്‍ത്താവിനൊപ്പം 2007ലാണു പെനിലോപ് കോ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ ഇഷ്ടപ്പെട്ടതോടെ പിന്നീട് പലവട്ടം വന്നു. 2010ല്‍ ഭര്‍ത്താവ് കൊച്ചിയില്‍ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. 2011ല്‍ സ്വന്തം പണമുപയോഗിച്ചു തെരുവു നായ്ക്കള്‍ക്ക് അഭയകേന്ദ്രമൊരുക്കാന്‍…
Read MoreTag: suresh gopi
അവസാന തുറുപ്പുചീട്ട് പുറത്തെടുത്ത് ബിജെപി; സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കും, തൃശൂരിൽ മത്സരിപ്പിക്കും
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും തൃശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം ഏതാണ്ട് തീരുമാനമായി. തൃശൂർ പിടിക്കാനുള്ള രണ്ടാം അങ്കത്തിന് കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നതോടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതാപൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി സിപിഐയിലെ വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കാനാണ് നീക്കം. ഇതോടെ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഏവരും ഉറ്റുനോക്കുന്നതായി മാറും. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ തൃശൂർ താനിങ്ങെടുക്കുവാ എന്നു പ്രഖ്യാപിച്ചത്. പക്ഷേ തൃശൂരുകാർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായില്ല. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റിയെങ്കിലും വോട്ടെണ്ണിയപ്പോൾ കോണ്‍ഗ്രസിലെ ടി.എൻ. പ്രതാപൻ വിജയിച്ചു. ഇത്തവണ അതല്ല സ്ഥിതിയെന്നാണ് സൂചന.…
Read Moreഎന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല ! കമന്റിന് മറുപടിയുമായി ഭാഗ്യ സുരേഷ്…
ബോഡി ഷെയ്മിംഗ്കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒരാള്‍ വിദ്വേഷ കമന്റുമായെത്തിയത്. വണ്ണം കൂടിയവര്‍ക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാല്‍ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാന്‍ ശ്രമിക്കുമ്പോള്‍ താന്‍ സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു. ”അഭിനന്ദനങ്ങള്‍, നിങ്ങള്‍ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാല്‍ നീളത്തെക്കാള്‍ വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാള്‍ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതല്‍…
Read Moreകുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല; നിറകണ്ണുകളുമായി വികാരാധീനനായി സുരേഷ് ഗോപി; ഡോ. വന്ദനയുടെ വീട്ടിൽ നടനെത്തിയത് മകൻ ഗോകുലനോടൊപ്പം…
കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്. വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു. മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം…
Read Moreമുമ്പ് എസ്എഫ്ഐക്കാരനായിരുന്നു അച്ഛന് ! സോകോള്‍ഡ് ബിജെപിക്കാരനമല്ല അച്ഛനെന്ന് ഗോകുല്‍ സുരേഷ്…
മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…
Read Moreഎന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല ! നന്ദി പറയാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി; തുറന്നു പറച്ചിലുമായി സുധീര്‍ സുകുമാരന്‍…
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സുധീര്‍ സുകുമാരന്‍. സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സുധീര്‍ സിനിമയിലെത്തിയതിനുശേഷം ഇടയ്ക്ക് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഏറെനാളായി കാന്‍സര്‍ ബാധിതനായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തനായത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് സുധീര്‍. എന്നാല്‍ ഇപ്പോള്‍ സുധീറിന്റെ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖനടനെ കുറിച്ചായിരുന്നു ആ വാക്കുകള്‍. സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ… അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ്പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര് വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ…
Read Moreഅങ്ങനെ കഴിക്കാനാണ് ഇഷ്ടം ! തന്റെ വിചിത്രമായ ഫുഡ് കോമ്പിനേഷനെക്കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപി…
പുതിയ ചിത്രമായ കാവലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഇപ്പോഴിതാ നടന്റെ ഒരു പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട രുചികളെക്കുറിച്ചാണ് സുരേഷ് ഗോപി ഈ വീഡിയോയില്‍ പറയുന്നത്. ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികള്‍ എന്നു പറയുകയാണ് സുരേഷ് ഗോപി. നടി നൈല ഉഷയാണ് ഇതുസംബന്ധിച്ച വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രാതല്‍ കഴിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന സുരേഷ് ഗോപിയോട് ഭക്ഷണം ഇഷ്ടമായോ എന്ന് നൈല ഉഷ ചോദിക്കുന്നുണ്ട്. അത് തന്റെ പ്രിയപ്പെട്ട ഭക്ഷണമല്ലെങ്കിലും രുചികരമാണെന്ന് സുരേഷ് ഗോപി പറയുന്നു. അപ്പോഴാണ് നൈല ഉഷ താരത്തിന്റെ പ്രിയരുചിയെക്കുറിച്ച് ചോദിക്കുന്നത്. ബ്രേക്ഫാസ്റ്റിന് ഏറ്റവുമിഷ്ടം ഇഡ്ഡലിയും ചമ്മന്തിയും ആണെന്ന് നടന് പറയുന്നു. ഒപ്പം തൈരും നാരങ്ങാ അച്ചാറും കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും…
Read Moreനിര്‍ധന യുവതിയുടെ വിവാഹത്തിന് വസ്ത്രവും ഒരു ലക്ഷം രൂപയും നല്കി സുരേഷ് ഗോപി ! യുവതിയുടെ അവസ്ഥ താരത്തെ അറിയിച്ചത് പോലീസുകാര്‍….
സെപ്റ്റംബറില്‍ വിവാഹിതയാവുന്ന നിര്‍ധന യുവതിയ്ക്ക് നേരെ സഹായഹസ്തങ്ങള്‍ നീട്ടി സുരേഷ് ഗോപി. ഏറ്റുമാനൂര്‍ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നല്കി സഹായിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോര്‍ട്ടില്‍ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി ബാധിച്ചതോടെ വിവാഹം നടത്തുന്ന കാര്യം ബുദ്ധിമുട്ടിലായി. സെപ്റ്റംബര്‍ ഒന്‍പതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നല്കി. സൂപ്പര്‍ഹിറ്റ് സംവിധായകന് ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണത്തിരക്കുകളിലാണ് താരം ഇപ്പോള്‍. ഗോകുല്‍ സുരേഷ്, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ളൈ,…
Read Moreപൂജ്യം കൂട്ടിക്കൊണ്ടു വരണം ! സുരേഷ് ഗോപിയ്ക്ക് 2500 കിട്ടിയപ്പോള്‍ ചാക്കോച്ചന് കിട്ടിയത് 50000 ! ആ സംഭവം ഇങ്ങനെ…
മലയാളികളുടെ പ്രിയതാരങ്ങളാണ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോയായി വാഴ്ത്തപ്പെടുന്നയാളാണ് സുരേഷ് ഗോപി. ഒരു കാലത്ത് ചോക്ലേറ്റ് നായകനായി മലയാളി പെണ്‍കുട്ടികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബന്. പിന്നീട് ശക്തമായ വേഷങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളായി മാറാനും ചാക്കോച്ചനായി. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ചാക്കോച്ചന് എന്ന കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും. രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി അവതാരകനായ പുതിയ റിയാലിറ്റി ഷോയാണ് അഞ്ചിനോട് ഇഞ്ചോടിഞ്ച്. ഇതില്‍ അതിഥിയായി കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. അപ്പോഴാണ് സുരേഷ് ഗോപി കുഞ്ചാക്കോ ബോബനോട് തന്റെ ആദ്യത്തെ പ്രതിഫലത്തിന്റെ പിന്നിലെ കഥ പറയുന്നത്. ആദ്യത്തെ സിനിമയ്ക്ക് എത്രയാ ശമ്പളം കിട്ടിയത് എന്ന് കുഞ്ചാക്കോ ബോബനോട് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ അമ്പതിനായിരം രൂപയാണെന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. പിന്നാലെ…
Read Moreസ്ത്രീധന പീഡനം; പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുമെന്ന് സുരേഷ് ഗോപി
കൊല്ലം: സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്നും എല്ലാം പോലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read More