ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടിക പോലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് നടപടി എടുക്കാം. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. സിനിമാ ലൊക്കേഷനുകളിലെ പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. ലഹരി ഉപയോഗിക്കുന്നവര്‍ ഇനിയെങ്കിലും സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്, ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോകുക. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ഇക്കാര്യത്തില്‍ പോലീസിനും സര്‍ക്കാരിനും വേണ്ട പൂര്‍ണ പിന്തുണ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല. കുറച്ച് പേരാണ് പ്രശ്നക്കാർ. എന്നാല്‍ അവര്‍ കാരണം എല്ലാവരും ചീത്തപ്പേര് കേള്‍ക്കുന്ന സ്ഥിതിയാണ്. -സുരേഷ് കുമാര്‍
Read MoreTag: SURESH KUMAR
ഇവന് ഇങ്ങനെ തലകുത്തി നടക്കുന്നവനാണ് ! കെട്ടിയാല്‍ രണ്ടാം ദിവസം പിരിയും; സുരേഷ് കുമാറിനെ കല്യാണം കഴിക്കുന്നതില്‍ നിന്ന് മമ്മൂട്ടി തന്നെ വിലക്കിയ കഥ പറഞ്ഞ് മേനക…
ഒരുകാലത്ത് മലയാളം സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകന് ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പോലും പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മേനക വിവാഹം ചെയ്തത് പ്രമുഖ നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേനക. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പ് സുരേഷേട്ടന്…
Read Moreനീ ഇങ്ങനൊന്ന് വാങ്ങണം പക്ഷെ നിന്റെ അച്ഛന് സമ്മതിക്കുമെന്ന് തോന്നുന്നില്ല ! കീര്‍ത്തി സുരേഷിനോട് അന്ന് മമ്മൂട്ടി പറഞ്ഞത്…
സിനിമയിലെ പല താരങ്ങള്‍ക്കും ഇന്ന് കാരവാനുണ്ട്. എന്നാല്‍ കാരവാന് സംസ്കാരത്തോട് വിയോജിപ്പുണ്ടായിരുന്ന വ്യക്തിയായിരുന്നു നിര്‍മാതാവും നടനുമായ ജി.സുരേഷ്കുമാര്‍. താന്‍ ഇപ്പോള്‍ കാരവാനിലിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് ഓര്‍ത്തെടുക്കുകയാണ് സുരേഷ് കുമാര്‍. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെയും ഒപ്പം കൂട്ടി. അവിടെ മമ്മൂട്ടിയുടെ കാരവാന് ഉണ്ടായിരുന്നു. അന്ന് സ്വന്തം കാരവാന് കാണിച്ചിട്ട് മമ്മൂട്ടി കീര്‍ത്തിയോട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന് അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ ഓര്‍മിക്കുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തുടക്ക കാലത്ത് കാരവന് സംസ്കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ…
Read Moreകാവ്യ ഗര്‍ഭിണിയല്ല; എന്നെ കണ്ടപ്പോള്‍ ദിലീപിന്റെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു;ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനും; പ്രചരിക്കുന്ന നുണക്കഥകളെന്നു തുറന്നടിച്ച് സുരേഷ്കുമാര്‍
കൊച്ചി:ദിലീപ് അഴിക്കുള്ളില്‍ കിടക്കുന്നത് ചെയ്യാത്ത കുറ്റത്തിനെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ ജയിലില്‍ ചെന്നു കണ്ട സുരേഷ് പറയുന്നത് താരം തീര്‍ത്തും നിരപരാധിയാണെന്നാണ്. ആ കുടുംബത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് സുരേഷ് പറയുന്നു. ‘എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ഇടുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള്‍ അവര്‍ പൈസ ഉണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.’സുരേഷ് കുമാര്‍ പറഞ്ഞു. ‘ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിക്ക് അറിയില്ല. അവരുടെയൊക്കെ…
Read More