കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവരുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം അവിടേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ Noby 91 97442 46674 Aneesh +91 94477 56679
Read MoreTag: suresh pillai
വിറകടുപ്പ് വില്ലനോ ? വിറകടുപ്പില്‍ പാകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിനിടയാക്കും…കുറിപ്പ് വൈറലാകുന്നു…
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് കണക്ഷന് ഉണ്ടെങ്കിലും പണ്ട് ഭക്ഷണം പാകം ചെയ്യുന്നതിന് മുഖ്യമായും ആശ്രയിച്ചിരുന്നത് വിറകിനെയായിരുന്നു. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദ് കൂടും എന്ന ധാരണ വച്ചു പുലര്‍ത്തുന്നവരാണ് പലരും. ഇന്ന് വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്ന് പറഞ്ഞ് റസ്റ്ററന്റുകളെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രസതന്ത്രജ്ഞനും പ്രവാസി എഴുത്തുകാരനുമായ സുരേഷ് സി പിള്ള. വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കൂടുതല്‍ രുചികരമാകുമെന്നതിന് തെളിവുകളില്ലെന്നു മാത്രമല്ല വിറകടുപ്പിലെ പാചകം ആരോഗ്യത്തിനു ഹാനികരമാവുമെന്നും സുരേഷ് പിള്ളയുടെ കുറിപ്പില്‍ പറയുന്നു. സുരേഷ് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും കറികളും വിറകടുപ്പിൽ ഉണ്ടാക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ ധാരാളം ഉണ്ട്. “വിറകടുപ്പിൽ പാചകം ചെയ്ത” എന്ന്…
Read More