ചാരുംമൂട്: തൃശൂരിലും കണ്ണൂരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു നടന്റെ ആവശ്യം. ഗോവിന്ദ, ഗോവിന്ദ എന്ന് പറഞ്ഞ് അയാൾ ഇപ്പോൾ നടക്കുകയാണ്. എല്ലാവരും വിളിക്കുന്ന ദൈവനാമമാണ് ഗോവിന്ദ. ഇയാൾ മത്സരിക്കുമെന്ന് പറയുന്ന കണ്ണൂരിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സിനിമയിൽ ഡയലോഗ്ഫിറ്റ് ചെയ്ത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി പറഞ്ഞത് രാമക്ഷേത്രം തരാമെന്ന് മാത്രമാണ്. പട്ടിണി കിടക്കുന്നവനും വീടില്ലാത്തവനും രാമക്ഷേത്രമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read MoreTag: sureshgopi
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തി ! വികാരനിര്‍ഭരമായി ആ കൂടിക്കാഴ്ച…
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും താന്‍ രക്ഷിച്ച കുഞ്ഞിനെ കാണാന്‍ നടനും എംപിയുമായ സുരേഷ്ഗോപി എത്തി. ജനിച്ചപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച ശ്രീദേവിയെയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി ആലത്തൂരിലെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്. സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന അന്നത്തെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാന്‍ എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂര്‍ത്തം ആണിതെന്ന് ശ്രീദേവി കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണാന്‍ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്. അത് അവള്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ സന്തോഷം പങ്കിട്ടു. കണ്ടു നില്ക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. മധുരപലഹാരങ്ങള്‍ പങ്കിട്ട് ആലത്തൂരില്‍ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല്‍…
Read More