2019ല്‍ ബാലക്കോട്ട് നടത്തിയതിനു സമാനമായി വീണ്ടും പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായാണ് അഭ്യൂഹം. എന്നാല്‍ കരസേനയും പ്രതിരോധ മന്ത്രാലയവും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്കല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ഭീകരര്‍ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയും മൂടല്‍മഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിര്‍പൂര്‍ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതായാണ് വിശദീകരണം. ”ബാലകോട്ട് സെക്ടറിന് എതിര്‍വശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാന്‍ ഭീകരര്‍ ശ്രമം നടത്തുന്നതായി ചില ഇന്റലിജന്‍സ് ഏജന്‍സികള്‍ ജമ്മു കാശ്മീര്‍ പോലീസിനു വിവരം നല്‍കിയിരുന്നു.…
Read MoreTag: SURGICAL STRIKE
ഒന്നല്ല മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട് ! ഇങ്ങോട്ട് അടിച്ചാല്‍ അതിശക്തമായി തന്നെ തിരിച്ചടിക്കും ! ഇതൊന്നും വിളിച്ചു പറയുന്ന പതിവില്ലെന്ന് എ.കെ ആന്റണി
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരു പറഞ്ഞ് നരേന്ദ്രമോദി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എ.കെ ആന്റണി. താന്‍ പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും എകെ ആന്റണി പറഞ്ഞു. ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാല്‍ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എ.കെ ആന്റണി പറഞ്ഞു. സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എ.കെ ആന്റണി ആരോപിച്ചു. അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും അമിതാഭ് ബച്ചന്‍, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരേക്കാള്‍ ഒക്കെ മികച്ച നടനാണ് പ്രധാനമന്ത്രിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.
Read Moreഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്‍ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു ! ഡ്രോണ്‍ പറന്നത് ഭീകരത്താവളങ്ങള്‍ ആക്രമിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം…
ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെ പിന്നാലെ കച്ച് അതിര്‍ത്തിയിലേക്ക് എത്തിയ പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണം നടന്ന് 12-ാം ദിനം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്‌സ് തകര്‍ന്നിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് ജയ്‌ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. കൃത്യമായി പാക് അധീനകാഷ്മീരിലെ ജയ്‌ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍…
Read Moreകാഷ്മീരില്‍ ഭീകരാക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നു ? മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: കാഷ്മീരില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നുവോ ? കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. തീവ്രവാദികള്‍ക്ക് നേരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.പാകിസ്താന്‍ സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐഎസ്ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനം അവര്‍ക്കുള്ളതുപോലെയാണ് അവരുടെ പ്രവര്‍ത്തനമെന്നും കാശ്മീരിലെ യുവാക്കളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുവദിക്കണമെന്നും എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ സഹോദരനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ…
Read Moreസര്‍ജിക്കല്‍ സ്‌ട്രൈക്ക് പൂര്‍ത്തിയാക്കാന്‍ പുലിമൂത്രവും ഉപയോഗിച്ചിരുന്നു ! ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും ഈ പുലിമൂത്രം തന്നെ;ദൗത്യത്തിന് നേതൃത്വം കൊടുത്ത കമാന്‍ഡറിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു…
പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് 2016ല്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നായകളില്‍ നിന്നു രക്ഷനേടാനായി പുലിമൂത്രം ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് നേതൃത്വം നല്‍കിയ മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍ധരാത്രി അതിര്‍ത്തി കടന്നുള്ള ആക്രമണപദ്ധതി തയ്യാറാക്കുമ്പോള്‍ ആ പ്രദേശത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തിരുന്നു. തെരുവ് നായ്ക്കള്‍ ധാരാളമുള്ള മേഖലയായിരുന്നു അത്. ആ സാഹചര്യത്തില്‍ ചെറിയ ആളനക്കം പോലും പ്രശ്‌നമാകും. പാകിസ്താന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള സേനയുടെ ദൗത്യം പട്ടി കുരച്ചാലോ സേനയെ അവ പിന്തുടര്‍ന്നാലോ പാളിപോയേക്കാം എന്ന് അവസ്ഥയും സംജാതമായിരുന്നു. കയ്യില്‍ അത്യാധുനിക ആയുധം കരുതിയതുകൊണ്ട് ഇവിടെ പ്രയോജനമുണ്ടാകില്ല. മറിച്ച് പട്ടിയെ ആ ഭാഗത്തേക്ക് വരാതെ മാറ്റി നിര്‍ത്തണം. അതിനായിട്ടാണ് ജൈവ മാര്‍ഗം എന്ന നിലയില്‍ പുലിമൂത്രം കരുതിയത്. പുലിമൂത്രത്തിന്റെ ഗന്ധമടിച്ചാല്‍ പട്ടികള്‍ പേടിച്ച് അകന്ന് പോകും. നിമ്പോര്‍ക്കറുടെ സംഭാവനകള്‍…
Read Moreഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന് അവര്‍ ആയുസില്‍ മറക്കാത്ത ഒരു തിരിച്ചടി കൊടുക്കണം; രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമയമായിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയില്‍ നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ തുരക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ രണ്ടാം ഭാഗത്തിന് സമയമായെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം. എത്രകാലം നമ്മള്‍ കാത്തിരിക്കും. ഇനിയും സന്ധി സംഭാഷണം പാടില്ല. നമ്മള്‍ ചെയ്യേണ്ടത് ശക്തമായ സര്‍ജിക്കള്‍ സ്‌െ്രെടക്കാണ്. ഒരാള്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സമാനമായ രീതിയില്‍ ശക്തമായ തിരിച്ചടി പാക്കിസ്്ഥാന് നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണവും ശക്തമായിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചിലര്‍…
Read Moreഅച്ഛന്റെ ചിതയ്ക്കു മുമ്പില്‍ നിന്ന് മകളുടെ പൊള്ളുന്ന പ്രതിജ്ഞ; പിതാവിന്റെ മരണത്തിനു പകരം 50 പാക് സൈനികരുടെ തലകൊയ്യണം; വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ സരോജ്
ന്യൂഡല്‍ഹി: രാജ്യത്തിനായി വീരചരമം പ്രാപിച്ച പിതാവിന്റെ ജീവനു പകരമായി 50 പാക് സൈനികരുടെ തലകൊയ്യണമെന്ന് പാക് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ്. പിതാവിന്റെ വീരചരമം വെറുതെയാവരുതെന്നും സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന്‍ ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, ഉറച്ച പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്നാവശ്യപ്പെട്ട് കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിംഗിന്റെ സഹോദരന്‍ രന്‍ജീത് സിംഗ് ഇതിനിടയില്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസയുമായി അങ്ങോട്ടു…
Read More