ഭര്‍ത്താവിന്റെ പേര് ഭാര്യയുടെ പേരിന് വാലായി ചേര്‍ക്കാറുണ്ട് എന്നാല്‍ ഇതേകാര്യം തിരിച്ച് ചെയ്യുന്ന എത്ര പുരുഷന്മാരുണ്ട്; പലരും പുരികം ചുളിച്ചേക്കാവുന്ന ചോദ്യവുമായി യുവതിയുടെ കുറിപ്പ്…

സമൂഹത്തില്‍ എത്ര സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗം നടത്തിയാലും അത് പ്രവൃത്തിയില്‍ വരിക അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ്. വിവാഹത്തിനു ശേഷം സ്ത്രീകളുടെ പേരില്‍ വരുന്ന മാറ്റമാണ് അതിലൊന്ന് വിവാഹത്തിനു ശേഷം പിതാവിന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ പേര് സ്ഥാപിക്കുക പതിവാണ്. ഈ ചേര്‍ക്കലുകളെയും വെട്ടിമാറ്റലുകളെയും കുറിച്ച് തുറന്ന് എഴുതുകയാണ് ഡോക്ടര്‍ വീണ ജെഎസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ വീണ ഈ തുറന്നെഴുത്ത് നടത്തിയത്. വീണയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…. സ്വന്തം പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര്, ചേര്‍ത്തവളുമാരോടാണ് ചോദ്യം 😉 (especially അച്ഛന്റെയോ അച്ഛന്റെ തറവാട്ടിന്റെയോ പേര് പറിച്ചുകളഞ്ഞ് ഇന്നലെക്കേറി വന്നവന്റെ 😉 പേര് വെച്ചവള്മാരോട് ) 1)എന്ത് സന്തോഷമാണ് നിങ്ങള്‍ അനുഭവിക്കുന്നത്? തെറി വിളിക്കല്ലേ. എന്താണ് കിട്ടുന്നത് എന്നറിഞ്ഞാല്‍ വെല്ല നല്ല സാധനവും ആണേല്‍ കിട്ടുവോന്നു നോക്കാനാ. 😉 2) കുട്ടികളുടെ പേരിനൊപ്പവും അതിയാന്റെ പേര് ഇട്ടിട്ടുണ്ടോ??…

Read More