ഇതൊക്കെയാണ് സര്‍പ്രൈസ്, അല്ലെങ്കില്‍ ഇതിനെയൊക്കെയാണ് സര്‍പ്രൈസ് എന്നു വിളിക്കേണ്ടത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇക്കുറി വീട്ടിലെത്തിയ വെറ്റിനറി ഡോക്ടര്‍ അനു അച്ഛന് കൊടുത്തത് ഒരു ഒന്നന്നര സര്‍പ്രൈസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42-ാം റാങ്ക്. മകള്‍ ഐഎഎസ് പരീക്ഷ എഴുതിയതു പോലും അറിഞ്ഞില്ലായിരുന്ന അച്ഛന് കേട്ടമാത്രയില്‍ ഇത് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമ്മയില്ലാതെ വളര്‍ന്ന കുട്ടി തന്റെ സ്വപ്‌നം രഹസ്യമായി സാക്ഷാത്കരിച്ചപ്പോള്‍ ആ അച്ഛന്റെ ജന്മം സഫലമായി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സ് ഗവേഷകയായ അനുവാണ് അച്ഛന്‍ അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍ പിള്ളയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനമാണ് അനുവിന്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെഎസ്ആര്‍ടിസി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു മുരളീധരന്‍പിള്ള. ഭാര്യയുടെ മരണ ശേഷം ഏകമകള്‍ക്കു വേണ്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒമ്പത് വര്‍ഷം…
Read More