പിറന്നാളിന് തന്റെ പങ്കാളിയ്ക്കും മക്കള്‍ക്കും സര്‍പ്രൈസ് നല്‍കാന്‍ ഒട്ടുമിക്കവരും ശ്രമിക്കാറുണ്ട്. എന്നാല്‍ സ്വന്തം അമ്മയ്ക്ക് പിറന്നാളിന് സര്‍പ്രൈസ് സമ്മാനം നല്‍കിയാണ് ഒരു മകന്‍ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. ഒരു പുതുപുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു മകന്‍ അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഒരു കവര്‍ അമ്മയ്ക്ക് നല്‍കുന്നതോടെ വീഡിയോ ആരംഭിക്കുന്നു. കവര്‍ തുറന്ന് നോക്കിയ അമ്മ അതിനുള്ളില്‍ മറ്റൊരു ചെറിയ കവര്‍ കണ്ടെത്തി. ആ കവര്‍ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താല്‍ മകനെ കെട്ടിപ്പിടിക്കാന്‍ വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫോണ്‍ അടങ്ങിയ കവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ കസേരയില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. കവറിനുള്ളിലെ ഫോണിന് 8,800 രൂപയാണ് വില. എന്നാല്‍, അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാന്‍ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ…
Read More