ലോകമെമ്പാടും നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.ഇന്ത്യയിലേക്ക് മകള്‍ മാലതി മേരി ചോപ്രയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ ആദ്യ വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മുപ്പതാം വയസില്‍ തന്റെ അണ്ഡം ശീതികരിച്ചതുള്പ്പെടെ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് പ്രിയങ്ക. അണ്റാപ്പ്ഡ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. 39ാം വയസിലാണ് പ്രിയങ്ക അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ…അന്ന് ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതീകരിക്കുന്നതിന്റെ ഘട്ടങ്ങള്‍ ഏറെ കഠിനമായിരുന്നു. ക്വാണ്ടികോ എന്ന സീരീസ് ചെയ്യുകയായിരുന്നു ഞാന്‍ ആ സമയം. ഒരു മാസത്തോളം ഇഞ്ചക്ഷന് എടുക്കേണ്ടി വന്നു. ഇതിലൂടെ ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി. ഇത് ഏറെ ബുദ്ധിമുട്ടിച്ചു. ഇതെല്ലാം ജോലിയെ ബാധിക്കാതെ മുന്പോട്ട് പോവുക എന്നത് ഏറെ പ്രയാസമായിരുന്നു’, പ്രിയങ്ക പറയുന്നു. അണ്ഡം ശീതീകരിക്കാനുള്ള തീരുമാനത്തിന് മുന്‍പ് ഡോക്ടറായ…
Read MoreTag: surrogacy
പൊന്നോമനെയെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ നൊന്തു പ്രസവിച്ച അമ്മ ! പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞിനെ കാണാന്‍ എത്താനാവാതെ അമേരിക്കന്‍ ദമ്പതികള്‍; എറണാകുളത്തുള്ള അമ്മയും കുഞ്ഞും കാത്തിരിക്കുന്നു…
കോവിഡ് 19 പ്രത്യക്ഷമായും പരോക്ഷമായും ലോകരെയെല്ലാം ബാധിച്ചിരിക്കുകയാണ്. താന്‍ നൊന്തുപെറ്റ കുഞ്ഞിനെ അവന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി കാത്തിരിക്കുകയാണ് എറണാകുളത്തെ ഒരു അമ്മ. തന്റെ വയറ്റില്‍ പിറന്നെങ്കിലും അവന്റെ അവകാശികള്‍ അമേരിക്കയിലാണ്. കടല്‍ കടന്നെത്തുന്ന അച്ഛനും അമ്മയും എത്തിയാലുടന്‍ പൊന്നോമനെ ഏറ്റുവാങ്ങും. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊപ്പം ഒന്നുമറിയാതെ കുഞ്ഞ് ഉറക്കമാണ്. അമ്മ പാലൂട്ടി ഓരോ ദിനങ്ങളും ഓര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷത്തിലേറെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു പിറക്കുന്നത്. സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്. ഗര്‍ഭപാത്രം നല്‍കാന്‍ സ്വയം സന്നദ്ധയായി വന്നതാവട്ടെ ഒരു മലയാളി സ്ത്രീയും. അങ്ങനെ എറണാകുളം ചേരാനല്ലൂരുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതിമാര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയത്. മാര്‍ച്ചില്‍ പ്രസവത്തോടടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കേ…
Read More