പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ഗര്‍ഭപാത്രത്തിനായി ഉപയോഗിച്ച സംഘം പിടിയില്‍; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

  പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം വാടകഗര്‍ഭപാത്രത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഗോവയിലെ വാസ്‌കോയിലാണു സംഭവം. ബിഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. തസ്ലീമ ഹാജിം എന്ന യുവതിയാണ് ഇവര്‍ക്ക് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. പെണ്‍കുട്ടിയെ എത്തിച്ച സത്യവാന്‍ നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവില്‍ പോയ സാഹചര്യത്തില്‍ തിരച്ചില്‍ ശക്തമാക്കി. പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ഗോവയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാടകഗര്‍ഭപാത്രമായി ഉപയോഗപ്പെടുത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കാനാണ് ഗോവന്‍ പോലീസിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമായി വാസ്‌കോയില്‍ ഒരു ഹോട്ടലില്‍ ജോലി നോക്കുകയാണ് ഷൊയബ്. അതിനിടെയാണ് പെണ്‍കുട്ടിയെ തസ്ലീമ പരിചയപ്പെടുത്തുന്നത്. വാടകഗര്‍ഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു…

Read More