യുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…

2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു. 22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്‍. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്‌റ്റൈപ്പന്റും നല്‍കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക. എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്‍കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്‍…

Read More